CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 38 Minutes 11 Seconds Ago
Breaking Now

അമ്മയെ കൊന്ന് ഭക്ഷണമാക്കിയ സ്പാനിഷ് പൗരന് 15 കൊല്ലം തടവു ശിക്ഷ

ശരീരഭാഗങ്ങള്‍ മുറിച്ച് പാത്രങ്ങളിലാക്കി രണ്ടാഴ്ചയോളം സൂക്ഷിച്ച് ആഹാരമാക്കി.

അമ്മയെ കൊന്ന് മാംസം ഭക്ഷിച്ച കേസില്‍ സ്പാനിഷ് പൗരന്‍ ആല്‍ബര്‍ട്ടോ സാഞ്ചസ് ഗോമെസിന് (28) കോടതി 15 കൊല്ലം തടവുശിക്ഷ വിധിച്ചു. കിഴക്കന്‍ മാഡ്രിഡില്‍ 2019 ലാണ് ആല്‍ബര്‍ട്ടോ 60 കാരിയായ അമ്മ മരിയ സോളേഡാസ് ഗോമസിനെ കഴുത്തുഞെരിച്ച് കൊന്നത്. ശേഷം ശരീരഭാഗങ്ങള്‍ മുറിച്ച് പാത്രങ്ങളിലാക്കി രണ്ടാഴ്ചയോളം സൂക്ഷിച്ച് ആഹാരമാക്കി.

വളര്‍ത്തു നായയ്ക്കും ഈ മാംസം കഴിക്കാന്‍ നല്‍കി. മരിയയുടെ സുഹൃത്തിന്റെ സംശയത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സത്യം പുറത്തുവന്നത്. 

സംഭവ സമയം ആല്‍ബര്‍ട്ടോ മനോരോഗ ചികിത്സയിലായിരുന്നെന്ന വാദം കോടതി അംഗീകരിച്ചില്ല. 15 വര്‍ഷത്തെ ജയില്‍ ശിക്ഷയ്‌ക്കൊപ്പം മൃതദേഹത്തോട് അനാദരവ് കാണിച്ചതിന് അഞ്ചു മാസം അധിക തടവും അനുഭവിക്കണം. സഹോദരന് നഷ്ടപരിഹാരമായി 73000 ഡോളര്‍ നല്‍കാനും വിധിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.