CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 16 Minutes 32 Seconds Ago
Breaking Now

കാലിക്കടത്ത് ആരോപിച്ച് ത്രിപുരയില്‍ 3 യുവാക്കളെ അടിച്ചു കൊന്നു

വാഹനം തടഞ്ഞ അക്രമികള്‍ ആയുധവും മറ്റുമുപയോഗിച്ച് ഇവരെ ആക്രമിച്ചു. പൊലീസെത്തി മോചിപ്പിച്ച് അഗര്‍ത്തല ഗവ മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചു

രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് കാലിക്കടത്തിന്റെ പേരില്‍ ആള്‍ക്കൂട്ട ആക്രമവും കൊലയും. കാലികളെ മോഷ്ടിച്ചെന്ന പേരില്‍ ത്രിപുരയില്‍ മൂന്നുപേരെ ജനക്കൂട്ടം മര്‍ദ്ദിച്ചു കൊന്നു.

ഖൊവായ് ജില്ലയിലെ മഹാറാണിപൂര്‍ ഗ്രാമത്തിലാണ് ആക്രമണം നടന്നത്. ജയദ് ഹുസൈന്‍ (30), ബിലാല്‍ മിയാഹ് (28), സൈഫുല്‍ ഇസ്ലാം (18) എന്നിവരാണ് കൊല്ലപ്പെട്ടത്. സെപഹിജാല ജില്ലക്കാരാണ് മരിച്ച മൂന്നുപേരും.

അഗര്‍ത്തലയിലേക്ക് ലോറിയില്‍ അഞ്ച് കാലികളുമായി പോവുകയായിരുന്നു ഇവര്‍. വാഹനം തടഞ്ഞ അക്രമികള്‍ ആയുധവും മറ്റുമുപയോഗിച്ച് ഇവരെ ആക്രമിച്ചു. പൊലീസെത്തി മോചിപ്പിച്ച് അഗര്‍ത്തല ഗവ മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചു. അക്രമികളെ പിടികൂടാനായിട്ടില്ല.




കൂടുതല്‍വാര്‍ത്തകള്‍.