CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
20 Hours 5 Minutes 30 Seconds Ago
Breaking Now

ഉസെയിന്‍ ബോള്‍ട്ടിന് 'ഹാപ്പി' ഫാദേഴ്‌സ് ഡേ! ഇരട്ടകുട്ടികളെ രഹസ്യമായി വരവേറ്റ് വേഗത്തിന്റെ രാജകുമാരന്‍; കുഞ്ഞുങ്ങള്‍ക്ക് പേര് സെന്റ് ലിയോ, തണ്ടര്‍!

ആറ് വര്‍ഷത്തോളമായി ഉസെയിനും, കാസിയും പ്രണയത്തിലാണ്

കാമുകി കാസി ബെനെറ്റിനൊപ്പം ഇരട്ട കുട്ടികളെ രഹസ്യമായി വരവേറ്റെന്ന് വെളിപ്പെടുത്തി മുന്‍ സൂപ്പര്‍താരം ഉസെയിന്‍ ബോള്‍ട്ട്. ഫാദേഴ്‌സ് ഡേ ദിനത്തിലാണ് തന്റെ കുടുംബം വലുതായെന്ന വിവരം മുന്‍ സ്പ്രിന്റര്‍ ഇന്‍സ്റ്റാഗ്രാമിലൂടെ അറിയിച്ചത്. കുട്ടികള്‍ക്ക് സെന്റ് ലിയോ ബോള്‍ട്ട്, തണ്ടര്‍ ബോള്‍ട്ട് എന്നിങ്ങനെയാണ് പേരിട്ടിരിക്കുന്നത്. 

30-കാരിയായ കാസിയും തങ്ങളുടെ മൂന്ന് മക്കള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചു. ഉസെയിന്‍ ഏറ്റവും മഹാനായ പിതാവാണെന്ന് ആശംസിച്ച് കൊണ്ട് ഹാപ്പി ഫാദേഴ്‌സ് ഡേ സന്ദേശവും കാസി നേര്‍ന്നു. മൂത്ത മകള്‍ ഒളിംപിയയ്‌ക്കൊപ്പമാണ് പുതപ്പില്‍ പൊതിഞ്ഞ ഇരട്ട കുഞ്ഞുങ്ങളെ ഉസെയിനും, ഭാര്യയും ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചത്. 

ആറ് വര്‍ഷത്തോളമായി ഉസെയിനും, കാസിയും പ്രണയത്തിലാണ്. ഇവരുടെ ആദ്യത്തെ കുട്ടി ഒളിംപിയ, 2020 ജൂണിലാണ് പിറന്നത്. 100 മീറ്റര്‍, 200 മീറ്റര്‍ മത്സരങ്ങളില്‍ ലോക റെക്കോര്‍ഡ് സൂക്ഷിക്കുന്ന ജമൈക്കന്‍ അത്‌ലറ്റിന് പ്രധാനമന്ത്രി വരെ അഭിനന്ദനം നേര്‍ന്നിരുന്നു. 

തുടര്‍ച്ചയായി മൂന്ന് ഒളിംപിക്‌സുകളില്‍ 100 മീറ്റര്‍, 200 മീറ്റര്‍ സ്വര്‍ണ്ണ നേടിയിട്ടുള്ള ഏക താരമാണ് ഉസെയിന്‍ ബോള്‍ട്ട്. എക്കാലത്തെയും മികച്ച സ്പ്രിന്ററായാണ് ലോകം ബോള്‍ട്ടിനെ വാഴ്ത്തുന്നത്. 2017 ലോക ചാമ്പ്യന്‍ഷിപ്പില്‍ ഹാംസ്ട്രിംഗിന് പരുക്കേറ്റതിന് ശേഷമായിരുന്നു ബോള്‍ട്ടിന്റെ വിടവാങ്ങല്‍.

തന്റെ കുട്ടികളെ ഓട്ടക്കാരാക്കാന്‍ നിര്‍ബന്ധിക്കില്ലെന്നാണ് ബോള്‍ട്ടിന്റെ നിലപാട്. അവര്‍ ഇഷ്ടമുള്ളത് സ്വയം തെരഞ്ഞെടുക്കട്ടെ, ബോള്‍ട്ട് വ്യക്തമാക്കി. 




കൂടുതല്‍വാര്‍ത്തകള്‍.