CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
55 Minutes 40 Seconds Ago
Breaking Now

ഇന്ത്യ-യുഎസ് ബന്ധത്തിലെ പുതിയ അധ്യായമെന്ന് ജോ ബൈഡന്‍ ; യുഎന്‍ പൊതുസഭയെ പ്രധാനമന്ത്രി മോദി ഇന്ന് അഭിസംബോധന ചെയ്യും

ഇന്ത്യഅമേരിക്ക ബന്ധം കൂടുതല്‍ വിപുലമാക്കാന്‍ ഇരു രാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണെന്ന് ജോ ബൈഡനും നരേന്ദ്ര മോദിയും പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ഭീകരവാദവും അഫ്ഗാനിസ്ഥാനിലെ പാക് ഇടപെടലും ചര്‍ച്ചയായി. അഫ്ഗാനിസ്ഥാനില്‍ ഭീകരസംഘടനകളെ ആരും പ്രോത്സാഹിപ്പിക്കരുതെന്ന് ഇരുരാജ്യങ്ങളും താലിബാനോട് ആവശ്യപ്പെട്ടു.

ഇന്ത്യഅമേരിക്ക ബന്ധം കൂടുതല്‍ വിപുലമാക്കാന്‍ ഇരു രാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണെന്ന് ജോ ബൈഡനും നരേന്ദ്ര മോദിയും പറഞ്ഞു. യുഎസ് പ്രസിഡന്റായ ശേഷം മോദിയുമായി നടത്തുന്ന ബൈഡന്റെ ആദ്യ ഉഭയകക്ഷി ചര്‍ച്ചയിലാണ് പുതിയ നീക്കം. ഇന്ത്യ പസഫിക് മേഖല സ്വതന്ത്രവും സുരക്ഷിതവുമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച്ചയില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.

വാഷിംഗ്ടണില്‍ ഇരു നേതാക്കളും വിശദമായ കൂടിക്കാഴ്ച നടത്തി. ഇന്ത്യയില്‍ നൂറു കോടി വാക്‌സീന്‍ ഉല്‍പ്പാദിപ്പിക്കാന്‍ അമേരിക്കയും ജപ്പാനും സാമ്പത്തിക സഹായം നല്‍കുമെന്ന് പ്രസിഡന്റ് ബൈഡന്‍ ക്വാഡ് ഉച്ചകോടിയില്‍ പറഞ്ഞു. വ്യാപാര ബന്ധം ശക്തിപ്പെടുത്തണമെന്ന് മോദി ബൈഡനോട് ആവശ്യപ്പെട്ടു.

അതേസമയം യുഎന്‍ പൊതുസഭയെ പ്രധാനമന്ത്രി ഇന്ന് അഭിസംബോധന ചെയ്യും. ഇന്ത്യയുഎസ് ബന്ധത്തിലെ പുതിയ അധ്യായമെന്നാണ് വൈറ്റ്ഹൗസില്‍ മോദിയുമായി നടത്തിയ കൂടിക്കാഴ്ച്ചയെ ബൈഡന്‍ വിശേഷിപ്പിച്ചത്.

 




കൂടുതല്‍വാര്‍ത്തകള്‍.