CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 6 Minutes 27 Seconds Ago
Breaking Now

വാഴ മറിഞ്ഞ് ദേഹത്തുവീണ് തൊഴിലാളിക്ക് പരുക്ക് ; നാലു കോടി നഷ്ടപരിഹാരം നല്‍കാന്‍ വിധി

സാരമായ പരുക്കോടെ ജെമിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിന് ശേഷം ജോലി ചെയ്യാന്‍ സാധിച്ചില്ല.

വാഴത്തോട്ടത്തില്‍ ജോലി ചെയ്യവേ വാഴ ദേഹത്തു മറിഞ്ഞു വീണ് തൊഴിലാളിക്ക് പരിക്കേറ്റു. സംഭവത്തില്‍ തൊഴിലാളിക്ക് നാലു കോടി നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധി. ഓസ്‌ട്രേലിയയിലെ ക്വീന്‍സ്ലാന്‍ഡ് സുപ്രീം കോടതിയുടേതാണ് വിധി. ജെമി ലോംഗാബോട്ടമെന്നയാള്‍ക്കാണ് നഷ്ടപരിഹാരം ലഭിക്കുക.

എല്‍ആന്‍ഡ് ആര്‍ കോളിന്‍സ് ഫാമെന്നാണ് തോട്ടത്തിന്റെ പേര്. ക്വീന്‍സ്ലാന്റിലാണ് ഇതു സ്ഥിതി ചെയ്യുന്നത്. വാഴക്കുലകള്‍ വെട്ടിമാറ്റവേ കുലച്ചു നിന്ന വാഴ ജെമിയുടെ ദേഹത്ത് പതിക്കുകയായിരുന്നു. സംഭവം നടന്നിട്ട് അഞ്ചു വര്‍ഷമായി2016 ജൂണിലാണ് അപകടം നടന്നത്. സാരമായ പരുക്കോടെ ജെമിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിന് ശേഷം ജോലി ചെയ്യാന്‍ സാധിച്ചില്ല.

കമ്പനിയുടെ അശ്രദ്ധയാണ് തനിക്ക് അപകടമുണ്ടാക്കിയതെന്ന് ഇയാള്‍ പറയുന്നു. വലുപ്പമുള്ള വാഴക്കുല മുറിച്ചുമാറ്റാന്‍ പരിശീലനം നല്‍കിയില്ലെന്നും പരാതിയില്‍ പറയുന്നു. ജെമിയുടെ ദേഹത്ത് വീണ വാഴക്കുലയ്ക്ക് 70 കിലോ തൂക്കമുണ്ടായിരുന്നു. ഇതോടെയാണ് തൊഴിലാളിയ്ക്ക് അനുകൂല വിധി വന്നത്.




കൂടുതല്‍വാര്‍ത്തകള്‍.