CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
48 Minutes 1 Seconds Ago
Breaking Now

ഹെയ്റ്റിയിലെ അനാഥാലയത്തില്‍ നിന്ന് 17 ക്രിസ്ത്യന്‍ മിഷനറിമാരെയും കുടുംബങ്ങളെയും തട്ടിക്കൊണ്ട് പോയി

അനാഥാലയങ്ങള്‍ സന്ദര്‍ശിച്ചതിന് ശേഷം വിമാനത്താവളത്തിലേക്ക് ബസില്‍ പോവുകയായിരുന്ന സംഘത്തെ ആയുധങ്ങളുമായി എത്തിയവര്‍ കടന്നു കയറി തട്ടിക്കൊണ്ടുപോവുകയായിരുന്നു

കരീബിയന്‍ രാജ്യമായ ഹെയ്റ്റിയിലെ അനാഥാലയത്തില്‍ നിന്ന് 17 ക്രിസ്ത്യന്‍ മിഷനറിമാരെയും കുടുംബങ്ങളെയും തട്ടിക്കൊണ്ട് പോയതായി റിപ്പോര്‍ട്ട്. തലസ്ഥാനമായ പോര്‍ട്ട് ഓ പ്രിന്‍സിനടത്തുള്ള നഗരത്തില്‍ നിന്ന് ശനിയാഴ്ചയാണ് കുട്ടികളടക്കമുള്ളവരെ തട്ടിക്കൊണ്ട് പോയത്.

അനാഥാലയങ്ങള്‍ സന്ദര്‍ശിച്ചതിന് ശേഷം വിമാനത്താവളത്തിലേക്ക് ബസില്‍ പോവുകയായിരുന്ന സംഘത്തെ ആയുധങ്ങളുമായി എത്തിയവര്‍ കടന്നു കയറി തട്ടിക്കൊണ്ടുപോവുകയായിരുന്നു എന്നാണ് വിവരം. സംഭവത്തെ കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് ഹെയ്റ്റിയിലെ യുഎസ് എംബസി അധികൃതര്‍ അറിയിച്ചു.

മുന്‍ പ്രസിഡന്റ് ജോവനല്‍ മോയീസിന്റെ വധവും ഓഗസ്റ്റില്‍ രണ്ടായിരത്തിലേറെ പേരുടെ മരണത്തിനിടയാക്കിയ ഭൂമികുലുക്കവും മൂലം ആഭ്യന്തര കലഹങ്ങള്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന രാജ്യമാണ് ഹെയ്റ്റി.

 




കൂടുതല്‍വാര്‍ത്തകള്‍.