CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 7 Minutes 11 Seconds Ago
Breaking Now

അഫ്ഗാനിസ്ഥാന്‍ വനിതാ ജൂനിയര്‍ നാഷണല്‍ വോളിബോള്‍ ടീം അംഗത്തെ താലിബാന്‍ തലവെട്ടിമാറ്റി കൊന്നതായി പരിശീലകന്‍

കൊലപാതകത്തെക്കുറിച്ച് സംസാരിക്കരുതെന്ന് ഭീകരര്‍ യുവതിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തിയതിനാല്‍ ആരും പുറത്ത് പറഞ്ഞില്ല.

അഫ്ഗാനിസ്ഥാന്‍ വനിതാ ജൂനിയര്‍ നാഷണല്‍ വോളിബോള്‍ ടീം അംഗത്തെ താലിബാന്‍ തലവെട്ടിമാറ്റി കൊന്നതായി റിപ്പോര്‍ട്ട്. പരിശീലകനാണ് വനിതാ കളിക്കാരിയെ ഒക്ടോബര്‍ ആദ്യം താലിബാന്‍ കൊലപ്പെടുത്തിയതായി പറയുന്നത്. പേര്‍ഷ്യന്‍ ഇന്‍ഡിപെന്‍ഡന്റ് എന്ന മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പരിശീലകന്റെ വെളിപ്പെടുത്തല്‍.

കൊലപാതകത്തെക്കുറിച്ച് സംസാരിക്കരുതെന്ന് ഭീകരര്‍ യുവതിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തിയതിനാല്‍ ആരും പുറത്ത് പറഞ്ഞില്ലെന്നും വ്യക്തമാക്കി.ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഹക്കിമിയുടെ അറ്റുപോയ തലയുടെയും രക്തക്കറയുള്ള കഴുത്തിന്റെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പരിശീലകന്റെ വെളിപ്പെടുത്തല്‍.അഷ്‌റഫ് ഗനി സര്‍ക്കാരിന്റെ തകര്‍ച്ചയ്ക്ക് മുമ്പ് കാബൂള്‍ മുനിസിപ്പാലിറ്റി വോളിബോള്‍ ക്ലബ്ബിനായി കളിച്ച മഹജബിന്‍, ക്ലബ്ബിന്റെ താരങ്ങളില്‍ ഒരാളായിരുന്നു.

ആഗസ്റ്റില്‍ താലിബാന്‍ കാബൂളിന്റെ സമ്പൂര്‍ണ്ണ നിയന്ത്രണം ഏറ്റെടുക്കുന്നതിന് മുമ്പ് ടീമിലെ രണ്ട് കളിക്കാര്‍ക്ക് മാത്രമേ രാജ്യത്ത് നിന്ന് രക്ഷപ്പെടാന്‍ കഴിഞ്ഞുള്ളൂവെന്നും അഫ്ഗാന്‍ വനിതാ ദേശീയ വോളിബോള്‍ ടീമിന്റെ പരിശീലകന്‍ പറഞ്ഞു.

മഹജബിന്റെ ദുര്‍ഗതിയറിഞ്ഞ സഹതാരങ്ങളെല്ലാം ഇപ്പോള്‍ ഒളിവിലാണ്.1978ലാണ് അഫ്ഗാന്‍ ദേശീയ വനിതാ വോളിബോള്‍ ടീം രൂപീകരിച്ചത്. ഈയിടെ താലിബാന്‍ അഫ്ഗാന്‍ പിടിച്ചെടുത്തതിന് പിന്നാലെ അഫ്ഘാനില്‍ സ്ത്രികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചിരുന്നു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.