CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Minutes 11 Seconds Ago
Breaking Now

ഫോണ്‍ മോഷ്ടിച്ച് ഓടിയ കള്ളന് കുരുക്കായി ഫേസ്ബുക്ക് ലൈവ് ; പിടിയിലായി

ബൈക്കിന്റെ മുന്‍ ഭാഗത്ത് ഫോണ്‍ വച്ച് സിഗററ്റ് വലിക്കുന്ന കള്ളന്റെ ദൃശ്യം ലൈവില്‍ പതിയുകയും ചെയ്തതോടെ കള്ളനെ അറസ്റ്റ് ചെയ്തു.

ഫോണ്‍ മോഷ്ടിച്ച് ഓടിയ കള്ളന് കുരുക്കായി ഫേസ്ബുക്ക് ലൈവ്. ഈജിപ്തിലാണ് കള്ളന് പണി കിട്ടിയത്. ഫേസ്ബുക്ക് ലൈവ് ചെയ്തു കൊണ്ടിരുന്ന പ്രാദേശിക മാധ്യമപ്രവര്‍ത്തകന്റെ ഫോണാണ് കള്ളന്‍ ബൈക്കിലെത്തി തട്ടിപ്പറിച്ച് കൊണ്ടുപോയത്. എന്നാല്‍ ഫോണില്‍ ലൈവ് പോയിക്കൊണ്ടിരിക്കുകയാണെന്ന് കള്ളന്‍ അറിഞ്ഞില്ല.

സ്ഥലത്തെ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരുന്ന യൂം 7 എന്ന പ്രാദേശക മാധ്യമത്തിലെ മഹ്മൂദ് റഗബിന്റെ ഫോണാണ് കള്ളന്‍ തട്ടിയെടുത്തത്. ഈജിപ്തിലെ ശുബ്ര അല്‍ ശൈമ നഗരത്തിലെ പാലത്തിന് സമീപം വച്ചാണ് സംഭവം. ഇരുപതിനായിരത്തിലേറെ പേരായിരുന്നു തത്സമയ ദൃശ്യം ഫേസ്ബുക്കില്‍ കണ്ടുകൊണ്ടിരുന്നത്. ഇതൊന്നും അറിയാതെ കള്ളന്‍ ബൈക്കില്‍ ഫോണുമായി യാത്ര തുടര്‍ന്നു. ബൈക്കിന്റെ മുന്‍ ഭാഗത്ത് ഫോണ്‍ വച്ച് സിഗററ്റ് വലിക്കുന്ന കള്ളന്റെ ദൃശ്യം ലൈവില്‍ പതിയുകയും ചെയ്തതോടെ കള്ളനെ അറസ്റ്റ് ചെയ്തു. 70 ലക്ഷം പേരാണ് വീഡിയോ കണ്ടത്.




കൂടുതല്‍വാര്‍ത്തകള്‍.