CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
51 Minutes 47 Seconds Ago
Breaking Now

ചാനലുകളില്‍ ആലിംഗന രംഗം വേണ്ട, ഇസ്ലാമിക വിരുദ്ധം ; നിരോധിച്ച് പാകിസ്ഥാന്‍

പാക്കിസ്ഥാന്‍ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റിയുടെ നിര്‍ദ്ദേശമനുസരിച്ചാണ് പുതിയ നീക്കം

ആലിംഗന രംഗങ്ങള്‍ നിരോധിച്ച് പാകിസ്ഥാന്‍. പ്രാദേശിക ടെലിവിഷന്‍ ചാനലുകളിലെ പരമ്പരകളില്‍ നിന്നാണ് ആലിംഗന രംഗങ്ങള്‍ ഉള്‍പ്പെടെ ഒഴിവാക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

പാക്കിസ്ഥാന്‍ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റിയുടെ നിര്‍ദ്ദേശമനുസരിച്ചാണ് പുതിയ നീക്കം. പുതിയ സെന്‍സര്‍ഷിപ്പ് നിര്‍ദ്ദേശങ്ങള്‍ പ്രഖ്യാപിച്ച ഉത്തരവിലാണ് പരാമര്‍ശം.

ചാനലുകളില്‍ സംപ്രേക്ഷണം ചെയ്യുന്ന സഭ്യമല്ലാത്ത വസ്ത്രധാരണം, കിടപ്പറ രംഗങ്ങള്‍ തുടങ്ങിയവയ്‌ക്കെല്ലാം നിരോധനമുണ്ട്. ഇത്തരം രംഗങ്ങള്‍ പാക് സമൂഹത്തിന്റെ മാന്യതയ്ക്ക് കോട്ടം വരുത്തുന്നതും ഇസ്ലാമിക ജീവിത രീതികള്‍ക്ക് എതിരാണെന്നും ചൂണ്ടിക്കാട്ടിയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.