CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 56 Minutes 40 Seconds Ago
Breaking Now

19ാം നിലയില്‍ നിന്ന് താഴേക്ക് വീണ് 82 കാരി ; തുണയായത് തുണി ഉണക്കാനിട്ട റാക്ക് ; ഫയര്‍ഫോഴ്‌സ് സാഹസികമായി രക്ഷിച്ചു

വയോധികയെ ഫയര്‍ഫോഴ്‌സ് എത്തി സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു.

19ാം നിലയില്‍ നിന്ന് വീണ 82കാരിയ്ക്ക് അത്ഭുത രക്ഷ. തുണിയുണക്കാനിട്ട റാക്കില്‍ കുരുങ്ങിയതാണ് ഇവരുടെ ജീവന്‍ രക്ഷിച്ചത്.

19ാം നിലയിലെ തുണിയുണക്കാനിട്ട റാക്കില്‍ കാല്‍ കുരുങ്ങി തലകീഴായി തൂങ്ങിക്കിടന്ന വയോധികയെ ഫയര്‍ഫോഴ്‌സ് എത്തി സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു.

ചൈനയിലെ യാങ്‌സു നഗരത്തിലാണ് സംഭവം. തലകീഴായി തൂങ്ങിക്കിടക്കുന്ന ഇവരെ ഫയര്‍ഫോഴ്‌സ് എത്തി രക്ഷപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ ശ്വാസമടക്കിപ്പിടിച്ച് മാത്രമാണ് കാണാനാകുക. ഇവര്‍ക്ക് കാര്യമായ പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

 




കൂടുതല്‍വാര്‍ത്തകള്‍.