CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 57 Minutes 43 Seconds Ago
Breaking Now

ആടിനെ ബലി നല്‍കാനുള്ള ചടങ്ങിനിടെ മദ്യലഹരിയില്‍ യുവാവിനെ വെട്ടികൊലപ്പെടുത്തി ; ക്ഷേത്രത്തില്‍ ആള്‍ക്കൂട്ടം നോക്കി നില്‍ക്കേ സംഭവം

ആടിനെ ബലി നല്‍കുന്നതിനിടെ ചടങ്ങ് നടത്തുന്നയാള്‍ യുവാവിന്റെ കഴുത്തില്‍ വെട്ടിക്കൊല്ലുകയായിരുന്നു .

മകര സംക്രാന്തി ആഘോഷങ്ങളില്‍ ആന്ധ്രാപ്രദേശിലെ പ്രധാന ആചാരമാണ് മൃഗബലി . ആഘോഷത്തോടെ മൃഗങ്ങളെ ബലി നല്‍കുന്ന ഈ ആചാരം ചിറ്റൂരിലെ മദനപ്പള്ളിയില്‍ ജീവന്‍ നഷ്ടപ്പെടുത്തിയിരിക്കുകയാണ്. ആടിനെ ബലി നല്‍കുന്നതിനിടെ ചടങ്ങ് നടത്തുന്നയാള്‍ യുവാവിന്റെ കഴുത്തില്‍ വെട്ടിക്കൊല്ലുകയായിരുന്നു .

സലപതിയെന്നയാളാണ് സുരേഷ് എന്ന ചെറുപ്പക്കാരനെ വെട്ടിക്കൊന്നത്. സംഭവ സ്ഥലത്തെത്തിയ പൊലീസ് സലപതിയെ അറസ്റ്റ് ചെയ്തു. താന്‍ മദ്യപിച്ചിരുന്നുവെന്നും മദ്യലഹരിയില്‍ വെട്ട് മാറിക്കൊണ്ടതാണെന്നുമാണ് പ്രതിയായ സലപതി മൊഴി നല്‍കിയതെന്ന് പൊലീസ് പറഞ്ഞു. മദനപ്പള്ളിയിലെ ക്ഷേത്രത്തില്‍ നൂറ് കണക്കിന് പേര്‍ നോക്കി നില്‍ക്കെയാണ് സലപതി, ബലിക്കല്ലില്‍ കയറി ആടിനെ പിടിച്ച് നില്‍ക്കുകയായിരുന്ന സുരേഷിന്റെ കഴുത്തിന് ആഞ്ഞ് വെട്ടിയത്.

വെട്ടേറ്റ് പിടഞ്ഞ് താഴെ വീണ സുരേഷിനെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഉടന്‍ ക്ഷേത്രത്തിലെത്തിയ മദനപ്പള്ളി റൂറല്‍ പൊലീസ് സലപതിയെ കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബലിയുടെ മറവില്‍ സലപതി മനപ്പൂര്‍വ്വം സുരേഷിനെ വെട്ടിയതാണെന്ന് നാട്ടുകാരില്‍ ഒരു വിഭാഗം ആരോപിക്കുന്നുണ്ട്. ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം നിലനിന്നിരുന്നുവെന്നും ഇതിന്റെ തുടര്‍ച്ചയായാണ് കൊലപാതകമെന്നുമാണ് ഇവരുടെ ആരോപണം. 

 




കൂടുതല്‍വാര്‍ത്തകള്‍.