CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 5 Minutes 34 Seconds Ago
Breaking Now

വിവാഹ അഭ്യര്‍ത്ഥന നിരസിച്ചു ; സര്‍വകലാശാല വിദ്യാര്‍ത്ഥിനിയെ റോഡിലൂടെ വലിച്ചഴച്ച് കഴുത്തറത്തു കൊന്നു

അദേലിനെതിരെ നയ്‌റയുടെ കുടുംബം പലതവണ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടായിരുന്നു.

ഈജിപ്തില്‍ സര്‍വകലാശാല വിദ്യാര്‍ഥിനിയെ കഴുത്തറത്തു കൊന്നു. ഇരുപത്തിയൊന്നു കാരിയായ നയ്‌റയെയാണ് കൊലപ്പെടുത്തിയത്. വീട്ടിലേക്ക് പോകാന്‍ ബസ് സ്റ്റോപ്പില്‍ കാത്തുനില്‍ക്കെയാണ് സഹപാഠി മുഹമ്മദ് അദേല്‍ നയ്‌റയെ ആക്രമിച്ചതും ക്രൂരമായി കൊലപ്പെടുത്തിയതും. അദേലിനെതിരെ നയ്‌റയുടെ കുടുംബം പലതവണ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടായിരുന്നു.

അദേലിന്റെ വിവാഹാഭ്യര്‍ഥന നിരസിച്ച നയ്‌റയെ അയാള്‍ സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം ശല്യപ്പെടുത്തിയിരുന്നു.

തന്നെ വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതോടെയാണ് നയ്‌റയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് പ്രതി ചോദ്യം ചെയ്യലില്‍ പ്രതി സമ്മതിച്ചു.

വീട്ടിലേക്ക് പോകാന്‍ സര്‍വകലാശാലയുടെ മുന്‍പിലുള്ള ബസ് സ്റ്റോപ്പില്‍ ബസ് കാത്തു നില്‍ക്കുന്നതിനിടെ അദേല്‍ നയ്‌റയെ അടിച്ചുവീഴ്ത്തുകയായിരുന്നു. പിന്നീട് റോഡിലൂടെ വലിച്ചിഴയ്ക്കുകയും ആള്‍ക്കൂട്ടം നോക്കിനില്‍ക്കെ കഴുത്തറത്തു കൊലപ്പെടുത്തുകയുമായിരുന്നു

 




കൂടുതല്‍വാര്‍ത്തകള്‍.