CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
55 Minutes 5 Seconds Ago
Breaking Now

ഷോപ്പിംഗ് മാളില്‍ റഷ്യന്‍ മിസൈല്‍ ആക്രമണം; 13 പേര്‍ കൊല്ലപ്പെട്ടു, വിമര്‍ശനവുമായി ജി 7 രാജ്യങ്ങള്‍

ആക്രമണസമയത്ത് മാളിനകത്ത് 1000ത്തിലധികം ആളുകള്‍ ഉണ്ടായിരുന്നതായും ഇരകളുടെ എണ്ണം സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ലയെന്നും യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ സെലന്‍സ്‌കി പറഞ്ഞു

മധ്യ യുക്രയ്‌നിയന്‍ നഗരമായ ക്രെമെന്‍ചുക്കിലെ തിരക്കേറിയ ഷോപ്പിംഗ് മാളിലേക്ക് റഷ്യന്‍ മിസൈല്‍ ആക്രമണം. ആക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെടുകയും 50 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പോള്‍ട്ടാവ ഗവര്‍ണര്‍ ഡിമിട്രോ ലുനിന്‍ അറിയിച്ചു. ആക്രമണസമയത്ത് മാളിനകത്ത് 1000ത്തിലധികം ആളുകള്‍ ഉണ്ടായിരുന്നതായും ഇരകളുടെ എണ്ണം സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ലയെന്നും യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ സെലന്‍സ്‌കി പറഞ്ഞു. റഷ്യയില്‍ നിന്ന് മാന്യതയും മനുഷ്യത്വവും പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും സെലന്‍സ്‌കി വ്യക്തമാക്കി. യുക്രെയ്ന്‍ ഷോപ്പിംഗ് മാളില്‍ റഷ്യന്‍ നടത്തിയ ആക്രമണത്തെ 'മ്ലേച്ഛമായ ആക്രമണം' എന്ന് ജി 7 രാജ്യങ്ങളും അപലപിച്ചു.

അവശിഷ്ടങ്ങള്‍ക്കിടയില്‍ രക്ഷാപ്രവര്‍ത്തനം പുരോ?ഗമിക്കുന്നതിനാല്‍ അന്തിമ മരണസംഖ്യയെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെക്കുന്നത് വളരെ പെട്ടെന്നാണെന്നും ഡിമിട്രോ ലുനിന്‍ പറഞ്ഞു. റഷ്യന്‍ ആക്രമണത്തിന് കാരണമാകാവുന്ന ഒരു സൈനിക നടപടിയും യുക്രെയ്‌നില്‍ സമീപത്തുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ഇത് സാധാരണക്കാര്‍ക്ക് നേരെയുള്ള തീവ്രവാദ പ്രവര്‍ത്തനമാണെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തെത്തുടര്‍ന്ന് ഇതുകൂടാതെ 21 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും 29 പേര്‍ക്ക് പ്രാഥമികശുശ്രൂഷ നല്‍കിയതായും ലുനിന്‍ ടെലഗ്രാമിലൂടെ അറിയിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.