CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Minutes 1 Seconds Ago
Breaking Now

പ്രേമലേഖനം കൈപറ്റി'; ആദായനികുതി വകുപ്പിന്റെ നോട്ടീസിനെ പരിഹസിച്ച് ശരദ് പവാര്‍

ഏക്‌നാഥ് ഷിന്‍ഡെ മുഖ്യമന്ത്രി ആകുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് ശരദ് പവാര്‍ പ്രതികരിച്ചിരുന്നു.

ആദായനികുതി വകുപ്പിന്റെ നോട്ടീസ് ലഭിച്ചതിന് പ്രേമലേഖനം കൈപറ്റിയെന്ന് പ്രതികരിച്ച് നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാര്‍. മഹാരാഷ്ട്രയുടെ 20ാമത് മുഖ്യമന്ത്രിയായി ശിവസേന വിമത നേതാവ് ഏകനാഥ് ഷിന്‍ഡെ സത്യപ്രതിജ്ഞ ചെയ്ത ദിവസം നടന്ന സംഭവത്തെക്കുറിച്ച് പവാര്‍ ട്വിറ്ററിലാണ് പ്രതികരിച്ചത്. 2004, 2009, 2014, 2020 തെരഞ്ഞെടുപ്പുകളില്‍ സമര്‍പ്പിച്ച സത്യവാങ്മൂലങ്ങളുമായി ബന്ധപ്പെട്ടാണ് പവാറിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ് അയച്ചത്.

'ഈ വകുപ്പിന്റെ കാര്യക്ഷമതയില്‍ നല്ലരീതിയിലുള്ള വര്‍ധനവുണ്ടായിട്ടുണ്ട്. വിവരങ്ങള്‍ ശേഖരിക്കുന്നതിന് ഇത്രയും വര്‍ഷങ്ങള്‍ എടുക്കുക, ചില ആളുകളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുക എന്നിവ തന്ത്രപരമായ മാറ്റമായി തോന്നുന്നു' എന്ന് മറാത്തി ഭാഷയില്‍ പവാര്‍ ട്വിറ്ററില്‍ പരിഹസിച്ചു. ഏജന്‍സി 'ചിലരുടെ വിവരങ്ങള്‍ ശേഖരിക്കുകയാണെന്നും' അദ്ദേഹം ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു. അതേസമയം, ഒമ്പതു ദിവസം നീണ്ട രാഷ്ട്രീയ അനിശ്ചിതത്ത്വത്തിനു ശേഷം ഇന്നലെയാണ് ശിവസേന വിമത നേതാവ് ഏകനാഥ് ഷിന്‍ഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നു. ഉദ്ധവ് താക്കറെ സ്ഥാനമൊഴിഞ്ഞതോടെ മഹാ വികാസ് അഘാഡിയുടെ ഭാഗമായ പവാറിന്റെ എന്‍സിപിക്കും മഹാരാഷ്ട്രയില്‍ ക്ഷീണം ബാധിച്ചിട്ടുണ്ട്. ഏക്‌നാഥ് ഷിന്‍ഡെ മുഖ്യമന്ത്രി ആകുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് ശരദ് പവാര്‍ പ്രതികരിച്ചിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.