CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 37 Minutes 32 Seconds Ago
Breaking Now

മന്ത്രവാദത്തിലൂടെ ജീവന്‍ തിരികെ വരുമെന്ന് വിശ്വാസം; 14കാരിയുടെ മൃതദേഹം സൂക്ഷിച്ചത് നാലുദിവസം

മരിച്ച പെണ്‍കുട്ടിയുടെ നാല് സഹോദരങ്ങളെ മന്ത്രവാദ ചടങ്ങുകളുടെ പേരും പറഞ്ഞ് വീട്ടുകാര്‍ കഴിഞ്ഞ നാല് ദിവസമായി പട്ടിണിക്കിടുകയായിരുന്നു

മന്ത്രവാദത്തിന്റെ പേരില്‍ യുക്തിയില്ലാത്ത പ്രവര്‍ത്തി ചെയ്ത് മക്കളെ മൃതപ്രായരാക്കുകയും മകളുടെ മൃതദേഹം അഴുകാന്‍ അനുവദിക്കുകയും ചെയ്ത് ഒരു കുടുംബം. മരിച്ചുപോയ 14കാരിയെ മന്ത്രവാദത്തിലൂടെ പുനരുജ്ജീവിപ്പിക്കാമെന്ന് വിശ്വസിച്ച് മൃതദേഹം നാല് ദിവസം വീട്ടില്‍ സൂക്ഷിക്കുകയായിരുന്നു ഇവര്‍. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലെ ഗ്രാമമായ ദിഹയിലാണ് സംഭവം.

മരിച്ച പെണ്‍കുട്ടിയുടെ നാല് സഹോദരങ്ങളെ മന്ത്രവാദ ചടങ്ങുകളുടെ പേരും പറഞ്ഞ് വീട്ടുകാര്‍ കഴിഞ്ഞ നാല് ദിവസമായി പട്ടിണിക്കിടുകയായിരുന്നു. കഴിക്കാന്‍ ആഹാരമൊന്നും കിട്ടാതെ നാലുപേരും മരണത്തെ മുഖാമുഖം കാണുകയും ചെയ്തു. പിന്നീട് വിവരമറിഞ്ഞ് പോലീസ് എത്തിയാണ് അവരെ രക്ഷപ്പെടുത്തിയത്.

സഹോദരങ്ങളെ ചികിത്സയ്ക്കായി പ്രയാഗ് രാജിലെ എസ്ആര്‍എന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനും അയച്ചു. പിശാചുബാധ മൂലമാണ് പെണ്‍കുട്ടു മരിച്ചതെന്നാണ് വീട്ടുകാര്‍ വിശ്വാസിക്കുന്നത്. അതുകൊണ്ടാണ് അവര്‍ മന്ത്രവാദം കൊണ്ട് ജീവന്‍ വയ്പ്പിക്കാന്‍ ശ്രമിച്ചത്.

അസുഖത്തെ തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ ജീവന്‍ നഷ്ടപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മകളുടെ അന്ത്യകര്‍മങ്ങള്‍ നടത്താതെ വീട്ടുകാര്‍ മൃതദേഹം വീട്ടില്‍ തന്നെ സൂക്ഷിക്കുകയായിരുന്നു. ദിവസങ്ങളോളം വീട്ടില്‍ ഒളിപ്പിച്ച് പൂജ നടത്തി ജീവന്‍ തിരികെ വെയ്പ്പിക്കാനുള്ള ശ്രമത്തിലായിരുന്നു അവര്‍.വീട്ടില്‍ നാലുദിവസം സൂക്ഷിച്ചതോടെ മൃതദേഹം അഴുകാനും ദുര്‍ഗന്ധം വമിക്കാനും തുടങ്ങുകയായതോടെയാണ് സമീപത്തുള്ളവര്‍ പോലീസില്‍ വിവരമറിയിച്ച് നടപടി സ്വീകരിച്ചത്. മരിച്ച കുട്ടിയുടെ അച്ഛന്‍ അഭയ് രാജ് യാദവ് കര്‍ഷകനാണ്. അഭയരാജും ഭാര്യയും അഞ്ച് പെണ്‍മക്കളും മൂന്ന് ആണ്‍മക്കളും അടങ്ങുന്നതാണ് കുടുംബം. അയാളുടെ വീട്ടില്‍ വെച്ചായിരുന്നു നാടിനെ തന്നെ നടുക്കിയ സംഭവം.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.