CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 59 Minutes 25 Seconds Ago
Breaking Now

ചങ്ങനാശ്ശേരി സംഗമം നാളെ കെറ്ററിംഗില്‍ ഉത്ഘടകനായി ചങ്ങനാശ്ശേരിയുടെ സ്വന്തം ജോബ് മൈക്കിള്‍ എം എല്‍ എ

ലണ്ടന്‍ .പിറന്ന നാടിന്റെ ഓര്‍മ്മകളും  ബാല്യകാല സ്മരണകളുമായി യു കെ യിലേക്ക് കുടിയേറിയ ചങ്ങനാശ്ശേരി നിവാസികള്‍ നാളെ കെറ്ററിംഗില്‍ ഒത്തു ചേരുമ്പോള്‍ നാട്ടുകാരോടൊപ്പം ചേര്‍ന്ന് വിശേഷങ്ങള്‍ പങ്കിടാനും പരിപാടി ഉത്ഘാടനം ചെയ്യുന്നതിനുമായി   ചങ്ങനാശ്ശേരിയുടെ സ്വന്തം ജനകീയ എം എല്‍ എ അഡ്വ  ജോബ് മൈക്കിള്‍ കൂടി യു കെ യില്‍ എത്തിച്ചേര്‍ന്നതോടെ ആവേശത്തോടെ തങ്ങളുടെ നാട്ടു സംഗമത്തില്‍ പങ്കെടുക്കുവാനുള്ള  എല്ലാ  ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു , 

 

മധ്യ തിരുവിതാം കൂറിന്റെ സാംസ്‌കാരിക തലസ്ഥാനമെന്ന്  പുകള്‍പെറ്റ മത സൗഹാര്‍ദത്തിന്റെ   കേന്ദ്രമായ അഞ്ചു വിളക്കിന്റെ നാട്ടുകാര്‍    യുകെയുടെ ഹൃദയ ഭൂമിയായ കെറ്ററിങ്ങില്‍   ഒന്ന് ചേരുമ്പോള്‍   ജന്മം കൊണ്ടും കര്‍മ്മം കൊണ്ടും  ചങ്ങനാശ്ശേരിയിലും പരിസര പ്രദേശങ്ങളില്‍ നിന്നും യു  കെ യിലേക്ക് കുടിയേറിയ യുകെ നിവാസികളില്‍  ഭൂരിഭാഗം പേരും ഈ സംഗമത്തില്‍ പങ്കെടുക്കുവാനുള്ള തയ്യാറെടുപ്പിലാണ് .ബാല്യ കൗമാര കാലഘട്ടങ്ങളിലും   സ്‌ക്കൂള്‍ കോളേജ് കാലത്തും  സമകാലീകര്‍ ആയിരുന്ന സുഹൃത്തുക്കളെ കണ്ടുമുട്ടുവാനും , ജന്മനാടിന്റെ സൗഹൃദം പങ്ക്  വയ്ക്കുന്നതിനും ആയി പങ്കെടുപ്പിച്ചിരിക്കുന്ന ഈ സംഗമത്തില്‍ ഗൃഹാതുരത്വം ഉണര്‍ത്തുന്ന നിരവധി പരിപാടികള്‍ ആണ് ഒരുക്കിയിരിക്കുന്നത് , ജോബ് മൈക്കിള്‍ എം എല്‍ എ ഉള്‍പ്പടെ ചങ്ങനാശ്ശേരി യുമായി ബന്ധപ്പെട്ട  രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ വ്യക്തി മുദ്ര പതിപ്പിച്ചിരിക്കുന്ന വിശിഷ്ട  വ്യക്തിത്വങ്ങള്‍  പങ്കെടുക്കുന്ന  ഈ സ്‌നേഹ സംഗമത്തില്‍ ഇനിയും  പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍  ഭാരവാഹികളുമായി എത്രയും പെട്ടന്ന് ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അറിയിച്ചു .

 

Please complete Google registration form?? https://forms.gle/3yWxGhtEBaEcYmCt7

Please pay registration fee £10/ Family to the account details given below and put your name as reference.

NB: മിതമായ നിരക്കില്‍ സ്വാദിഷ്ടമായ ഭക്ഷണങ്ങള്‍ ലഭിക്കുന്ന നാടന്‍ തനിമയാര്‍ന്ന കേരളാ വിഭവങ്ങളടങ്ങിയ *Pappaya Restaurant Kettering* കേരളാ ഫുഡ് സ്റ്റാള്‍ ഇവന്റില്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതായിരിക്കും. 

ഷൈമോന്‍ തോട്ടുങ്കല്‍

 

 




കൂടുതല്‍വാര്‍ത്തകള്‍.