CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 19 Seconds Ago
Breaking Now

യുക്മ വെയില്‍സ് റീജിയണല്‍ കായികമേളയില്‍ കാര്‍ഡിഫ് മലയാളി അസോസിയേഷന്‍ ചാമ്പ്യന്‍മാര്‍........ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ ബാരി റണ്ണര്‍ അപ്പ്........ ബ്രിഡ്ജ്ണ്ടിന് മൂന്നാം സ്ഥാനം

കാര്‍ഡിഫ്: യുക്മ ദേശീയ കായികമേളയുടെ മുന്നോടിയായി സംഘടിപ്പിച്ച യുക്മ വെയില്‍സ് റീജിയണല്‍ കായിക മേള ജൂണ്‍ 15ന് കാര്‍ഡിഫിലെ സെന്റ് ഫിലിപ്പ് ഇവാന്‍സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ വച്ച് നടന്നു. പത്തു വര്‍ഷങ്ങള്‍ക്ക് ശേഷം നടത്തിയ വെയില്‍സ് റീജിയണല്‍ കായികമേള  വളരെ ഭംഗിയായി നടത്തപ്പെട്ടു. വളരെ വീറും വാശിയോടും കൂടി നടത്തപ്പെട്ട കായികമേളയില്‍ കാര്‍ഡിഫ് മലയാളി അസോസിയേഷന്‍ 174  പോയിന്റോടെ ഓവര്‍ ഓള്‍ ചാംപ്യന്‍ഷിപ് കരസ്ഥമാക്കി. മലയാളി വെല്‍ഫെയര്‍ അസോയ്സിയേഷന്‍ ബാരി 98 പോയിന്റോടെ രണ്ടാം സ്ഥാനം നേടി. ബ്രിഡ്ജ്ണ്ട് മലയാളി അസോസിയേഷന്‍ 96 പോയിന്റോടെ മൂന്നാം സ്ഥാനം കരസ്ഥമാക്കി. പിന്നാലെ ന്യൂപോര്‍ട് കേരള കമ്മ്യൂണിറ്റി 22 പോയിന്റും നേടി

രാവിലെ 10.30  മണിക്ക് എല്ലാ കായികതാരങ്ങളും കൂടിയുള്ള മാര്‍ച്ചു ഫാസ്റ്റിന് ശേഷം കൂടിയ യോഗത്തില്‍ യുക്മയുടെ ദേശീയ ജോയിന്റ് ട്രഷററും യുക്മ  ദേശിയ  കായികമേള ജനറല്‍ കണ്‍വീനറുമായ   പീറ്റര്‍ താണോലില്‍ വെയില്‍സ് റീജിയണല്‍  കായികമേള ഉത്ഘാടനം ചെയ്തു.

യുക്മ വെയില്‍സ് റീജിയണല്‍ പ്രസിഡന്റ് ജോഷി തോമസ് അധ്യക്ഷനായിരുന്നു.  യുക്മ  ദേശീയ കമ്മിറ്റി അംഗം  ബെന്നി അഗസ്റ്റിന്‍ കായികമേളക്ക് ആശംസകളറിയിച്ചും  പത്തുവര്‍ഷങ്ങള്‍ക്ക് ശേഷം നടത്തപ്പെടുന്ന റീജിയണല്‍ കായികമേളയില്‍ വന്ന എല്ലാ അംഗങ്ങളോടും ഭാവിയിലും  സഹകരണം ഉണ്ടാവണമെന്ന് അഭ്യര്‍ത്ഥിച്ചു. യുക്മ സാംസ്‌കാരികവേദി കണ്‍വീനര്‍ ബിനോ ആന്റണി യോഗത്തില്‍ സന്നിഹിതനായിരുന്നു.  ഗീവര്‍ഗീസ് മാത്യു യോഗത്തില്‍ സ്വാഗതം  അര്‍പ്പിച്ചു.  കായികമേളക്ക് റീജിയണല്‍ സ്‌പോര്‍ട്‌സ് സെക്രട്ടറി സാജു സലിംകുട്ടിയും, ട്രഷറര്‍ റ്റോമ്പില്‍ കണ്ണത്ത്,  വെയില്‍സ് റീജിയണല്‍  അംഗങ്ങളായ മാമന്‍ കടവില്‍, ബെര്‍ലി തുടങ്ങിയവര്‍   നേതൃത്വം നല്‍കി. 

കായികമേളയില്‍ വ്യക്തിഗത ചാംപ്യന്‍ഷിപ്   കിഡ്‌സ് ആണ്‍കുട്ടികള്‍   വിഭാഗത്തില്‍ ഐഡന്‍ പോളിയും (ബ്രിഡ്ജ്ണ്ട്)  അഹന്‍ പ്രിന്‍സും (ബാരി) നേടിയപ്പോള്‍, കിഡ്‌സ്   പെണ്‍കുട്ടികള്‍ വിഭാഗത്തില്‍ ആഞ്ജലീന റോസ് ലാലിനും  (ബ്രിഡ്ജ്ണ്ട്), സബ് ജൂനിയര്‍ (ആണ്‍കുട്ടികള്‍)വിഭാഗത്തില്‍ അഹ്‌സന്‍ സാജു (കാര്‍ഡിഫ്),   

സബ് ജൂനിയര്‍ (പെണ്‍കുട്ടികള്‍) വിഭാഗത്തില്‍ ഐറീന്‍ ബൈജു (ബ്രിഡ്ജ്ണ്ട്), ജൂനിയര്‍ (ആണ്‍കുട്ടികള്‍) വിഭാഗത്തില്‍ ജോഷ് ജോബി (കാര്‍ഡിഫ്), ജൂനിയര്‍ (പെണ്‍കുട്ടികള്‍) വിഭാഗത്തില്‍ ഫിയ പോള്‍ (കാര്‍ഡിഫ്), സീനിയര്‍ പുരുഷവിഭാഗത്തില്‍ ഡിലന്‍ ജോസഫ് (ന്യൂപോര്‍ട്), സീനിയര്‍ സ്ത്രീ വിഭാഗത്തില്‍  ഇവാന പോള്‍ (കാര്‍ഡിഫ്), അഡല്‍ട്‌സ് (പുരുഷ) വിഭാഗത്തില്‍ ജോബ് ജോണ്‍ (കാര്‍ഡിഫ്), അഡല്‍സ് (സ്ത്രീ) വിഭാഗത്തില്‍ റിയ (ബ്രിഡ്ജ്ണ്ട്), സീനിയര്‍ അഡല്‍സ് (പുരുഷ) വിഭാഗത്തില്‍ ഗീവര്ഗീസ് മാത്യു (ബാരി), സൂപ്പര്‍ സീനിയര്‍ (പുരുഷ) വിഭാഗത്തില്‍ ബിജു പോള്‍ (കാര്‍ഡിഫ്) എന്നിവര്‍ കരസ്ഥമാക്കി. 

വെയില്‍സ് റീജിയണല്‍ കായിക മേള വന്‍വിജയമാക്കുവാന്‍ സഹകരിച്ച കാര്‍ഡിഫ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ബിജു പോള്‍, ബ്രിഡ്ജ്ണ്ട് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് രതീഷ് രവി, ബാരി  മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ്  ടോംബിള്‍ കണ്ണത്, ന്യൂപോര്‍ട് കേരള കമ്മ്യൂണിറ്റി പ്രസിഡന്റ് തോമസുകുട്ടി ജോസഫ്, മെര്‍ത്യര്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് അലന്‍ പോള്‍ എന്നിവര്‍ക്കും കായികമേള ഉത്ഘാടനം ചെയ്ത  പീറ്റര്‍ താണോലിലിനും ബാക്കി എല്ലാ സൗകര്യങ്ങളും ചെയ്ത കമ്മിറ്റി അംഗങ്ങള്‍ക്കും കായികമേളയില്‍ പങ്കെടുത്ത കായികതാരങ്ങള്‍ക്കും യുക്മ വെയില്‍സ് റീജിയണല്‍ വൈസ് പ്രസിഡന്റ്  പോളി പുതുശ്ശേരി നന്ദി അര്‍പ്പിച്ചു. 

റീജിയണല്‍ കായികമേളയുടെ പ്രധാന  സ്‌പോണ്‍സര്‍ കൈരളി സ്പൈസസ് & ലിറ്റില്‍ കൊച്ചി ആയിരുന്നു. കൂടാതെ കായികമേള  സ്‌പോണ്‍സര്‍  ചെയ്തിരുന്നത്  ജിയ ട്രാവെല്‍സ്, സല്‍ക്കാര റെസ്റ്റോറന്റ് കാര്‍ഡിഫ്, മല്ലു ഷോപ് കാര്‍ഡിഫ്, ബെല്ലവിസ്ത ഗ്രൂപ്പ് ഓഫ് നഴ്‌സിംഗ് ഹോംസ്,  മംസ് ഡെയിലി റെസ്റ്റോറന്റ് കാര്‍ഡിഫ്, എന്നിവരാണ്.

 ഇന്ത്യന്‍ ദേശീയ ഗാനത്തിന് ശേഷം  കായികമേളയില്‍ പങ്കെടുത്ത എല്ലാ കായികതാരങ്ങളോടും ദേശീയ കായികമേളയില്‍ പങ്കെടുക്കുവാന്‍ ആഹ്വനം  ചെയ്തുകൊണ്ട് പ്രസിഡന്റ് ജോഷി തോമസ്  ഈ വര്‍ഷത്തെ വെയില്‍സ് റീജിയണല്‍ കായികമേള സമാപിച്ചതായി പ്രഖ്യാപിച്ചു. 

നീണ്ട ഇടവേളക്ക് ശേഷം വെയില്‍സ് റീജിയണില്‍ സംഘടിപ്പിച്ച കായിക മേള വന്‍പിച്ച വിജയമാക്കിത്തീര്‍ത്തതിന് ഏവര്‍ക്കും റീജിയണല്‍ കമ്മിറ്റിക്കു വേണ്ടി ദേശീയ സമിതിയംഗം ബെന്നി അഗസ്റ്റിന്‍, പ്രസിഡന്റ് ജോഷി തോമസ്, സെക്രട്ടറി ഷൈലി ബിജോയ് എന്നിവര്‍ നന്ദി പ്രകാശിപ്പിച്ചു. 

 

 

 

റിയോ  ജോണി

(പി ആര്‍ ഓ വെയില്‍സ് റീജിയന്‍)

 




കൂടുതല്‍വാര്‍ത്തകള്‍.