CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes 52 Seconds Ago
Breaking Now

മരിച്ചാല്‍ മതിയെന്ന് തോന്നിയ നാളുകള്‍, ഏറെക്കാലം മദ്യത്തിന് അടിമയായി, ഒടുവില്‍ സംഭവിച്ചത് വെളിപ്പെടുത്തി ആമിര്‍ ഖാന്‍

ആദ്യ ഭാര്യ റീന ദത്തയുമായി വേര്‍പിരിഞ്ഞ ശേഷം ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ വെളിപ്പെടുത്തി ആമിര്‍ ഖാന്‍. റീനയുമായുളള വേര്‍പിരിയലിന് ശേഷം താന്‍ സ്വയം ഇല്ലാതാകാന്‍ ശ്രമിച്ചുവെന്നാണ് ആമിര്‍ പറഞ്ഞത്. ക്വായമത് സെ ക്വായമത് തഖ് എന്ന സിനിമയില്‍ പ്രവര്‍ത്തിച്ച സമയമാണ് ആമിര്‍ ഖാനും റീന ദത്തയും തമ്മില്‍ പ്രണയത്തിലായത്. തുടര്‍ന്ന് 1986 എപ്രില്‍ 18ന് ഇവരുടെ വിവാഹം നടന്നു. ഈ ബന്ധത്തില്‍ രണ്ട് മക്കളാണ് ആമിര്‍ ഖാനുളളത്. കുറെക്കാലം നല്ല രീതിയില്‍ പോയ ബന്ധമായിരുന്നു ഇത്.

എന്നാല്‍ 16 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം 2002ല്‍ ചില അസ്വാരസ്യങ്ങളെ തുടര്‍ന്ന് ആമിറും റീനയും വേര്‍പിരിയുകയായിരന്നു. റീന ദത്തയുമായി വേര്‍പിരിഞ്ഞ ദിവസം വൈകിട്ട് ഒരു ഫുള്‍ ബോട്ടില്‍ മദ്യം ഞാന്‍ കഴിച്ചുവെന്ന് ആമിര്‍ ഖാന്‍ ഓര്‍ത്തെടുത്തു. പിന്നീടുളള ഒന്നരവര്‍ഷം പൂര്‍ണമായും മദ്യത്തിന് അടിമയായിരുന്നു ഞാന്‍.

ആ സമയത്തൊന്നും എനിക്ക് ഉറങ്ങാന്‍ സാധിച്ചിരുന്നില്ല. മദ്യപാനം കൂടിയത് കാരണം എനിക്ക് ബോധം നഷ്ടപ്പെട്ടിരുന്നു. ഞാന്‍ എന്നെ തന്നെ കൊല്ലാന്‍ ശ്രമിച്ചു, ആമിര്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു. റീന ദത്തയ്ക്ക് ശേഷം കിരണ്‍ റാവുവിനെ 2005ല്‍ ആമിര്‍ ഖാന്‍ വിവാഹം കഴിച്ചു. എന്നാല്‍ ഈ ബന്ധവും കുറച്ചുവര്‍ഷത്തിന് ശേഷം വേര്‍പിരിയലിലേക്ക് എത്തി. 2021ലാണ് ആമിറും കിരണും വേര്‍പിരിഞ്ഞത്.

 

 




കൂടുതല്‍വാര്‍ത്തകള്‍.