CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 50 Minutes 48 Seconds Ago
Breaking Now

ലോകകപ്പ് കിരീടവുമായി സൂര്യയും ജയ്ഷായും ക്ഷേത്ര ദര്‍ശനം നടത്തിയത് തെറ്റ് ; എന്തുകൊണ്ട് പള്ളിയിലോ മോസ്‌കിലോ ഗുരുദ്വാരയിലോ കൊണ്ടുപോയില്ല ; വിമര്‍ശനം

''ഈ ടീം ഇന്ത്യയെ പ്രതിനിധീകരിക്കുന്നതാണ് - ഇത് സൂര്യകുമാര്‍ യാദവിന്റെയോ ജയ്ഷായുടെ കുടുംബത്തിന്റെയോ ടീം അല്ല,'' എന്നും അദ്ദേഹം പറഞ്ഞു.

ട്വന്റി-20 ലോകകപ്പ് വിജയത്തിന് പിന്നാലെ ട്രോഫിയുമായി ഇന്ത്യന്‍ ടീം നായകന്‍ സൂര്യകുമാര്‍ അഹമ്മദാബാദിലെ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിനെതിരെ വിമര്‍ശനം ശക്തമാകുന്നു. ടീം പരിശീലകനായ ഗൗതം ഗംഭീറും ഐസിസി ചെയര്‍മാനായ Jay Shahംയുജെയ് ഷായും ക്ഷേത്രദര്‍ശനം നടത്തി. എന്നാല്‍ ഈ കപ്പ് 140 കോടി ഇന്ത്യക്കാരുടേതാണെന്നും ഇത് ഒരു മതത്തിന്റെ മാത്രം വിജയമല്ലെന്നും കീര്‍ത്തി ആസാദ് വിമര്‍ശിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് എംപിയായ അദ്ദേഹം 1983ലെ ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലെ അംഗവുമായിരുന്നു.

''എന്തുകൊണ്ട് മസ്ജിദില്‍ പോയില്ല? എന്തുകൊണ്ട് ചര്‍ച്ചിലോ ഗുരുദ്വാരയിലോ കൊണ്ടുപോയില്ല? ഈ ട്രോഫി എല്ലാ മതങ്ങളിലും ഉള്‍പ്പെട്ട 140 കോടി ഇന്ത്യക്കാര്‍ക്കുള്ളതാണ്. ഇത് ഒരു മതത്തിന്റെ മാത്രം വിജയമല്ല,'' എന്നാണ് അദ്ദേഹം എക്സില്‍ കുറിച്ചത്. ഒരു മതത്തിന് മാത്രം മുന്‍ഗണന നല്‍കിയതില്‍ ലജ്ജയുണ്ടെന്നും അദ്ദേഹം വിമര്‍ശിച്ചു.

''ഈ ടീം ഇന്ത്യയെ പ്രതിനിധീകരിക്കുന്നതാണ് - ഇത് സൂര്യകുമാര്‍ യാദവിന്റെയോ ജയ്ഷായുടെ കുടുംബത്തിന്റെയോ ടീം അല്ല,'' എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സിറാജ്  ട്രോഫി ഒരു മസ്ജിദില്‍ കൊണ്ടുപോയി പ്രദര്‍ശിപ്പിച്ചിട്ടില്ലെന്നും സഞ്ജു സാംസണ്‍ അത് ഒരു ചര്‍ച്ചില്‍ കൊണ്ടുപോയിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. എല്ലാ മതങ്ങളിലുള്ള 1.4 ബില്യണ്‍ ഇന്ത്യന്‍ ജനങ്ങളുടെ ട്രോഫിയാണിതെന്നും അദ്ദേഹം കുറിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.