CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 34 Minutes 2 Seconds Ago
Breaking Now

ന്യൂ ആഡിങ്ടണ്‍ വിന്നേഴ്സ് ബാഡ്മിന്റണ്‍ ക്ലബ്ബ് അംഗങ്ങള്‍ക്കായി സംഘടിപ്പിച്ച ഒന്‍പതാമത് മെന്‍സ് ഡബിള്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ജോബിന്‍ പ്രമോദ് സഖ്യം ചാമ്പ്യന്മാരായി

ഗോള്‍ഡ് വിഭാഗത്തില്‍ ജോബിന്‍-പ്രമോദ് സഖ്യം ചാമ്പ്യന്മാരായി. എബി-സുനില്‍ കൂട്ടുകെട്ട് റണ്ണേഴ്സ്-അപ്പായി.

ന്യൂ ആഡിങ്ടണ്‍ വിന്നേഴ്സ് ബാഡ്മിന്റണ്‍ ക്ലബ്ബ് അംഗങ്ങള്‍ക്കായി സംഘടിപ്പിച്ച ഒന്‍പതാമത് മെന്‍സ് ഡബിള്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് വന്‍ വിജയമായി. ടൂര്‍ണമെന്റിലുടനീളം ആവേശവും വാശിയും നിറഞ്ഞ മത്സരങ്ങളാണ് അരങ്ങേറിയത്.

അവസാന മത്സരത്തിലും മികച്ച പോരാട്ടമാണ് നടന്നത്. ഗോള്‍ഡ് വിഭാഗത്തില്‍ ജോബിന്‍-പ്രമോദ് സഖ്യം ചാമ്പ്യന്മാരായി. എബി-സുനില്‍ കൂട്ടുകെട്ട് റണ്ണേഴ്സ്-അപ്പായി.

സില്‍വര്‍ വിഭാഗത്തില്‍ ജിബു-വിനു സഖ്യം ഒന്നാം സ്ഥാനം നേടി. ഫയസ്‌ഐബിന്‍ കൂട്ടുകെട്ട് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു. ടൂര്‍ണമെന്റില്‍ പങ്കെടുത്ത എല്ലാ കളിക്കാര്‍ക്കും ട്രോഫിയും മെഡലും നല്‍കി ആദരിച്ചു.

പരിപാടിയില്‍ ക്ലബ് കോര്‍ഡിനേറ്റര്‍ ബിനില്‍ പൗലോസ് എല്ലാ അംഗങ്ങളെയും സ്വാഗതം ചെയ്തു. ടൂര്‍ണമെന്റിന് മികച്ച സഹകരണവും കായികമനോഭാവവും നല്‍കിയ എല്ലാ കളിക്കാര്‍ക്കും സംഘാടകര്‍ക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.

 




കൂടുതല്‍വാര്‍ത്തകള്‍.