CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 45 Minutes 13 Seconds Ago
Breaking Now

14 കാരന്‍ 7 പേരെ വെടിവെച്ചുകൊന്നു, മരിച്ചത് മുത്തച്ഛനും മുത്തശ്ശിയും അഞ്ച് അധ്യാപകരും, ശേഷം സ്വയം ജീവനൊടുക്കി

മുപ്പതിലേറെ പേര്‍ക്ക് പരിക്കേറ്റു.

വീട്ടിലും സ്‌കൂളിലുമായി 14 കാരന്‍ നടത്തിയ വെടിവയ്പില്‍ 7 മരണം. ഒടുവില്‍ സ്വയം വെടിവച്ച് ബാലന്‍ ജീവനൊടുക്കി. വടക്കുപടിഞ്ഞാറന്‍ ബാങ്കോക്കിലെ നൊന്താബുരി പ്രവിശ്യയിലെ വീട്ടില്‍ മുത്തച്ഛനേയും മുത്തശ്ശിയേയുമാണ് ആദ്യം വെടിവച്ചത്. അതിന് ശേഷം സ്‌കൂളിലേക്ക് കയറിച്ചെന്ന് വെടിയുതിര്‍ത്തു. അഞ്ച് അധ്യാപകരാണ് മരിച്ചത്. മുപ്പതിലേറെ പേര്‍ക്ക് പരിക്കേറ്റു.

കുട്ടി ഉപയോഗിച്ച കൈത്തോക്ക് മുത്തച്ഛന്റേതാണ്. 3000 കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ വെടിയൊച്ച മുഴങ്ങിയതോടെ കുട്ടികളും അധ്യാപകരുമുള്‍പ്പെടെ പരിഭ്രാന്തരായി മേശയ്ക്കടിയിലും മറ്റും ഒളിച്ചു. ചിലര്‍ മതില്‍ ചാടിക്കടന്നു വെളിയിലിറങ്ങാന്‍ ശ്രമിച്ചു. അര മണിക്കൂറിനു ശേഷം പൊലീസ് വന്നാണ് ക്ലാസ് മുറിയികളില്‍ അടച്ചിരുന്നവരെ പുറത്തിറക്കിയത്.

വെടിവയ്പ് ആസൂത്രിതമായിരുന്നെന്നും കുട്ടി മാനസിക സമ്മര്‍ദ്ദത്തിലായിരുന്നെന്നും തായ്‌ലാന്‍ഡ് പ്രധാനമന്ത്രി അനുതിന്‍ ചാണ്‍വീരാകോണ്‍ പറഞ്ഞു. തോക്ക് നിയമങ്ങള്‍ കര്‍ശനമാക്കുമെന്നും പ്രഖ്യാപിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.