CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 32 Minutes 54 Seconds Ago
Breaking Now

യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വളളംകളി 2026 എട്ട്, ഒന്‍പത് ഹീറ്റ്‌സുകളിലെ ടീമുകളെ പരിചയപ്പെടാം....

യുക്മ -  ഇസ ലണ്ടന്‍ കേരളപൂരം വളളംകളി 2026 ഓഗസ്റ്റ് 15 ന് റോഥര്‍ഹാമിലെ മാന്‍വേഴ്‌സ്  തടാകത്തില്‍ അരങ്ങേറുവാന്‍ നാല് ദിവസങ്ങള്‍ കൂടി മാത്രം അവശേഷിക്കവേ  ആവേശം അതിന്റെ പാരമ്യത്തിലെത്തി നില്‍ക്കുമ്പോള്‍ ഇന്ന് എട്ട്, ഒന്‍പത് ഹീറ്റ്‌സുകളില്‍  മത്സരിക്കുന്ന  ടീമുകളെ പരിചയപ്പെടാം.

 

ഹീറ്റ്‌സ് - 8

 

ഹീറ്റ്‌സ് 8 - ല്‍ മത്സരത്തില്‍  പങ്കെടുക്കുന്ന ടീമുകള്‍ നടുഭാഗം, അമ്പലപ്പുഴ കായിപ്രം

 

നടുഭാഗം -

നടുഭാഗം  ചുണ്ടനില്‍  ഇത്തവണയും  തുഴയുവാന്‍ എത്തുന്നത്  BKCA  ബോട്ട്  ക്ലബ്  ബാന്‍സ്ലി തന്നെ.  ബ്ലസന്‍  കെ  ഡാനിയല്‍  നയിക്കുന്ന  ടിം  മികച്ച  പ്രകടനം  കാഴ്ചവെയ്ക്കുക  എന്ന  ലക്ഷ്യത്തോടെ  ശക്തമായ  പരിശീലനത്തിലാണ്. ടീം  അംഗങ്ങളുടെ  കഠിന  അധ്വാനവും,  BKCA  അസോസിയേഷന്റെ  ശക്തമായ  പിന്‍തുണയും,  മുന്‍ പരിചയവും കൂടിയാക്കുമ്പോള്‍ തികഞ്ഞ  വിജയ  പ്രതീക്ഷയില്‍  ആണ്  BKCA  ബോട്ട് ക്ലബ്ബ് . മഞ്ചാടി ഫുഡ്  പ്രോഡക്ട്  ആണ് ഇത്തവണയും ടീമിനെ  സ്‌പോണ്‍സര്‍ ചെയ്യുന്നത് .

 

അമ്പലപ്പുഴ-

അമ്പലപ്പുഴ  ചുണ്ടനില്‍  ഇത്തവണ  തുഴയുവാന്‍  എത്തുന്നത്  WYSE ലിവര്‍പൂള്‍  സൂപ്പര്‍  കിംഗ്സ്  ബോട്ട്  ക്ലബ്  ആണ്.  അഖില്‍  രാജ്  ആണ്  ക്യാപ്റ്റന്‍ .  ക്രിക്കറ്റ് രംഗത്ത് ശ്രദ്ധേയമായ പ്രകടനങ്ങളിലൂടെ കായികപ്രേമികളുടെ അംഗീകാരം നേടിയ ലിവര്‍പൂള്‍ സൂപ്പര്‍ കിംഗ്‌സ് (എല്‍എസ്എകെ) ക്രിക്കറ്റ് ക്ലബ്, ആദ്യമായി  കേരളപൂരം വള്ളംകളി മത്സരത്തില്‍ പങ്കെടുക്കുവാന്‍ എത്തുമ്പോള്‍,   ടീം അംഗങ്ങളുടെ കഠിന പരിശീലനവും മികച്ച കൂട്ടായ്മയും കൂടിയാവുമ്പോള്‍ വിജയത്തില്‍ കുറഞ്ഞ തൊന്നും ടീം പ്രതീക്ഷിക്കുന്നില്ല. Lords Care Lancshire ആണ് ടീമിന്റെ ഔദ്യോഗിക സ്‌പോണ്‍സര്‍.

 

 കായിപ്രം -

എട്ടാം പാദ മത്സരത്തില്‍  നടുഭാഗം, അമ്പലപ്പുഴ എന്നീ വള്ളങ്ങള്‍ക്കൊപ്പം മത്സരിക്കുവാന്‍ ഇറങ്ങുന്ന  കായിപ്രം ചുണ്ടന്‍ ഇത്തവണയും തുഴയുന്നത്,  സജീവ് സെബാസ്റ്റ്യന്‍ നയിക്കുന്ന നനീട്ടണ്‍ ബോട്ട് ക്‌ളബ്ബ് തന്നെ.  കൃത്യവും ചിട്ടയുമാര്‍ന്ന പരിശീലനത്തിന് ശേഷമാണ് യുക്മ ട്രോഫി മത്സരത്തിന് എത്തുന്നത്. യുക്മ ട്രോഫി 2026 ല്‍ ഏറെ പ്രതീക്ഷകളുണര്‍ത്തുന്ന ടീമുകളില്‍ ഒന്നാണ് ടീം നനീട്ടണ്‍. കായിപ്രം വള്ളത്തില്‍ മത്സരിക്കുവാന്‍ എത്തുന്ന ടീം നനീട്ടന്റെ സ്‌പോണ്‍സേഴ്‌സ് തെരേസാസ് ലണ്ടനാണ്.

 

ഹീറ്റ്‌സ് - 9

 

ഹീറ്റ്‌സ് 9 - ല്‍ മത്സരത്തില്‍  പങ്കെടുക്കുന്ന ടീമുകള്‍ കൈനാടി, എടത്വ, കൈനകരി 

 

യുക്മ കേരളപൂരം വള്ളംകളി 2026-ലെ പ്രാഥമിക റൗണ്ടിലെ അവസാന പോരാട്ടമായ ഹീറ്റ്‌സ്-9 ആവേശത്തിന്റെ സമാപനക്കുറിപ്പാകാന്‍ ഒരുങ്ങുകയാണ്. അടുത്ത റൗണ്ടിലേക്കുള്ള യോഗ്യത ഉറപ്പാക്കാന്‍ മൂന്ന് ശക്തരായ ടീമുകള്‍ അവസാന തുഴച്ചിലിനായി അണിനിരക്കുമ്പോള്‍ മാന്‍വേഴ്‌സ് ലേക്കില്‍ മത്സരം തീപാറുമെന്നുറപ്പാണ്.

 

കൈനാടി - സെന്റ് മേരീസ് ബോട്ട് ക്ലബ്ബ്, കവന്‍ട്രി 

 

ഒമ്പതാം ഹീറ്റില്‍ കൈനാടി ചുണ്ടനില്‍ മത്സരിക്കുന്നത് സെന്റ് മേരീസ് ബോട്ട് ക്ലബ്ബ്, കവന്‍ട്രിയാണ്. സാജന്‍ രാജന്‍ ക്യാപ്റ്റനായുള്ള ടീം മികച്ച പരിശീലനവും കൂട്ടായ്മയുടെ കരുത്തും കൈമുതലാക്കിയാണ് മത്സരരംഗത്തിറങ്ങുന്നത്.

 

മത്സരത്തിന്റെ ഓരോ ഘട്ടത്തിലും മികവ് തെളിയിച്ച് അടുത്ത റൗണ്ടിലേക്ക് മുന്നേറുക എന്ന ലക്ഷ്യത്തോടെയാണ് കവന്‍ട്രി ടീമിന്റെ ഒരുക്കങ്ങള്‍. ആത്മവിശ്വാസവും അച്ചടക്കമുള്ള പരിശീലനവുമാണ് ടീമിന്റെ പ്രധാന കരുത്ത്. Life Line Protect ആണ് ടീമിന്റെ സ്‌പോണ്‍സര്‍.

 

എടത്വ - എമറാള്‍ഡ് ഡ്രാഗണ്‍സ് ബോട്ട് ക്ലബ്ബ്, അയര്‍ലന്‍ണ്ട് (Emerald Dragons Boat Club, Ireland)

 

അയര്‍ലന്‍ഡിനെ പ്രതിനിധീകരിച്ച് എമറാള്‍ഡ് ഡ്രാഗണ്‍സ് ബോട്ട് ക്ലബ്ബ്, അയര്‍ലന്‍ണ്ട്  ആണ് എടത്വ ചുണ്ടനില്‍ മത്സരിക്കുന്നത്. അനീഷ് ടി. ജെയിംസ് നയിക്കുന്ന ടീം മികച്ച മുന്നൊരുക്കങ്ങളോടെയും വിജയപ്രതീക്ഷയോടെയുമാണ് യുക്മ കേരളപൂരം വള്ളംകളിയിലേക്ക് എത്തുന്നത്.

 

പരിശീലനത്തിലെ കൃത്യതയും ടീം അംഗങ്ങളുടെ ഒത്തൊരുമയും ഈ ടീമിന്റെ പ്രധാന സവിശേഷതകളാണ്. ശക്തരായ എതിരാളികള്‍ക്കിടയിലും മികച്ച പ്രകടനം കാഴ്ചവെച്ച് അടുത്ത ഘട്ടത്തിലേക്ക് മുന്നേറാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ടീം. മണവാട്ടി (Manavatty) ആണ് ടീമിന്റെ സ്‌പോണ്‍സര്‍.

 

കൈനകരി - ഗോട്ട്‌സ് ബോട്ട് ക്ലബ് , മാഞ്ചസ്റ്റര്‍ (GOATS Boat Club, Manchester)

 

ഒമ്പതാം ഹീറ്റില്‍ കൈനകരി ചുണ്ടനില്‍ മത്സരിക്കുന്നത്  - ഗോട്ട്‌സ് ബോട്ട് ക്ലബ് , മാഞ്ചസ്റ്റര്‍ (GOATS Boat Club, Manchester) ആണ്. അഖില്‍ ജോര്‍ജ് ക്യാപ്റ്റനായുള്ള ടീം യുവത്വത്തിന്റെ ഊര്‍ജവും കഠിന പരിശീലനവും കൈമുതലാക്കി വിജയത്തിനായി വെള്ളത്തിലിറങ്ങുകയാണ്.

 

വള്ളംകളിയോടുള്ള ആവേശവും മികച്ച ടീം വര്‍ക്കും കൊണ്ട് ശ്രദ്ധേയരായ GOATS ബോട്ട് ക്ലബ്, ഈ ഹീറ്റില്‍ ശക്തമായ പോരാട്ടം കാഴ്ചവെച്ച് അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടാനാണ് ലക്ഷ്യമിടുന്നത്. മണവാട്ടി (Manavatty) ആണ് ടീമിന്റെ സ്‌പോണ്‍സര്‍.

 

പ്രാഥമിക റൗണ്ടിന് ആവേശകരമായ സമാപനം

 

കൈനാടിയുടെ കരുത്തും എടത്വയുടെ പോരാട്ടവീര്യവും കൈനകരിയുടെ യുവത്വത്തിന്റെ ആവേശവും ഒരേ ഹീറ്റില്‍ ഏറ്റുമുട്ടുമ്പോള്‍ പ്രാഥമിക റൗണ്ടിന്റെ അവസാന മത്സരം വള്ളംകളി പ്രേമികള്‍ക്ക് മികച്ച കാഴ്ചവിരുന്നാകുമെന്നതില്‍ സംശയമില്ല. മൂന്ന് ടീമുകളും അടുത്ത റൗണ്ടിലേക്കുള്ള രണ്ട് സ്ഥാനങ്ങള്‍ ലക്ഷ്യമിട്ട് അവസാന നിമിഷം വരെ പോരാടും. കരുത്തും കൂട്ടായ്മയും കൃത്യമായ തുഴച്ചിലും നിര്‍ണായകമാകുന്ന ഈ മത്സരം യുക്മ കേരളപൂരം വള്ളംകളി 2026-ലെ പ്രാഥമിക റൗണ്ടിന് ആവേശകരമായ സമാപനമാകുമെന്ന് ഉറപ്പാണ്.

 

ഷെഫീല്‍ഡിനടുത്ത് റോഥര്‍ഹാം മാന്‍വേഴ്‌സ് തടാകത്തില്‍ വെച്ച് നടക്കുന്ന വള്ളംകളിയും അനുബന്ധ കലാപരിപാടികളും വന്‍ വിജയമാക്കുവാന്‍ യുക്മ ദേശീയ സമിതി പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍, ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍, ട്രഷറര്‍ ഷീജോ വര്‍ഗ്ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ യുക്മ ദേശീയ, റീജിയണല്‍ ഭാരവാഹികളുടെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് നടത്തി വരുന്നത്.

 

വള്ളംകളിയോട് അനുബന്ധിച്ച് നടക്കുന്ന കാര്‍ണിവല്‍ പതിവ് പോലെ കാണികളെ ആകര്‍ഷിക്കുന്ന വിധത്തിലുള്ള വിവിധ പരിപാടികള്‍ കൊണ്ട് ഇക്കുറിയും അത്യാകര്‍ഷമാകും. യുക്മ ഷീ ലീഡ്‌സ് നേതൃത്വം നല്‍കുന്ന യുക്മ - തെരേസാസ് 'ഓണച്ചന്തം സീസണ്‍ 2' മലയാളി സുന്ദരി മത്സരം, നൂറ് കണക്കിന് മലയാളി വനിതകള്‍ അണി നിരക്കുന്ന 'മെഗാ തിരുവാതിര', കേരളത്തിന്റെ സാംസ്‌കാരികത്തനിമ വിളിച്ചോതുന്ന ഓട്ടന്‍തുള്ളല്‍, ഓണക്കാലത്ത് പൂര നഗരിയെ ഹരം പിടിപ്പിക്കുന്ന പുലികളി, യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന കലാകാരന്‍മാരും കലാകാരികളും അവതരിപ്പിക്കുന്ന നൃത്ത സംഗീത പരിപാടികള്‍ ഉള്‍പ്പടെ നിരവധി കലാപരിപാടികളാണ് വള്ളംകളി വേദിയില്‍ അരങ്ങേറുന്നത്.

 

യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ടൈറ്റില്‍ സ്‌പോണ്‍സറായ ഇസ ലണ്ടനോടൊപ്പം ലൈഫ് ലൈന്‍ പ്രൊട്ടക്ട് ലിമിറ്റഡ്, തെരേസാസ് ലണ്ടന്‍, പോള്‍ ജോണ്‍ & കമ്പനി സോളിസിറ്റേഴ്സ്, മണവാട്ടി, LTC ഗ്ലോബല്‍, ഏലൂര്‍ കണ്‍സല്‍ട്ടന്‍സി, കേരള ഡിലൈറ്റ്‌സ് എന്നിവരും ഉടന്‍ റിലീസിനൊരുങ്ങുന്ന മനോഹരമായ മലയാള ചിത്രം 'ബത്ലഹേം കുടുംബ യൂണിറ്റ്' ഉം ആയിരിക്കും മറ്റ് പ്രധാന സ്‌പോണ്‍സര്‍മാര്‍.

 

യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 സ്‌പോണ്‍സര്‍ ചെയ്യുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി താഴെ പറയുന്നവരെ ബന്ധപ്പെടേണ്ടതാണ് :-

 

അഡ്വ. എബി സെബാസ്റ്റ്യന്‍ - 07702862186

ജയകുമാര്‍ നായര്‍ - 07403223006

ഡിക്‌സ് ജോര്‍ജജ് - 07403312250.

 

യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 നടക്കുന്ന വേദിയുടെ വിലാസം:-

 

Manvers Lake 

Station Road 

Wath-Upon-Dearne

Rotherham 

South Yorkshire.

S63 7DG.

 

 

 

കുര്യന്‍ ജോര്‍ജ്ജ്

(നാഷണല്‍ പി.ആര്‍.ഒ & മീഡിയ കോര്‍ഡിനേറ്റര്‍)

 




കൂടുതല്‍വാര്‍ത്തകള്‍.