CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 45 Minutes 8 Seconds Ago
Breaking Now

'ഇത് ഞങ്ങളുടെ മതം;ശിരോവസ്ത്ര വിധി ഭരണഘടനാ വിരുദ്ധം;ഹിജാബ് വിഷയത്തില്‍ അസദുദ്ദീന്‍ ഉവൈസി

'ഇത് ഞങ്ങളുടെ മതം;ശിരോവസ്ത്ര വിധി ഭരണഘടനാ വിരുദ്ധം;ഹിജാബ് വിഷയത്തില്‍ അസദുദ്ദീന്‍ ഉവൈസി

ശിരോവസ്ത്രം ഇസ്ലാമില്‍ നിര്‍ബന്ധിത മതാചാരമല്ലെന്ന അലഹാബാദ് ഹൈക്കോടതി പരാമര്‍ശത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി എ.ഐ.എം.ഐ.എം. അധ്യക്ഷനും ഹൈദരാബാദ് എം.പിയുമായ അസദുദ്ദീന്‍ ഉവൈസി. കോടതി വിധി ഇസ്ലാമിനു നേരെയുള്ള ആക്രമണമാണെന്നും ഇസ്ലാമില്‍ ഏതാണ് അത്യാവശ്യ ആചാരമെന്ന് തീരുമാനിക്കേണ്ടത് ജഡ്ജിമാരല്ലെന്നും അദ്ദേഹം പറഞ്ഞു.

'ഇത് ഞങ്ങളുടെ മതമാണ്, ഇതില്‍ ഏതാണ് ആവശ്യമെന്ന് ഞങ്ങള്‍ തീരുമാനിക്കും. അത് തീരുമാനിക്കാന്‍ ജഡ്ജിമാര്‍ ആരാണ്? ഇത് ഞങ്ങളുടെ മത സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ്,' ഉവൈസി വ്യക്തമാക്കി.

സ്‌കൂളില്‍ യൂണിഫോമിനൊപ്പം ശിരോവസ്ത്രം ധരിക്കാന്‍ അനുവദിക്കണമെന്ന 11-ാം ക്ലാസ് വിദ്യാര്‍ഥിനിയുടെ ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു അലഹാബാദ് ഹൈക്കോടതിയുടെ വിവാദ പരാമര്‍ശം. പ്രയാഗ്രാജിലെ സ്വകാര്യ സ്‌കൂളിന്റെ യൂണിഫോം നയം ശരിവെച്ച ജസ്റ്റിസുമാരായ ജെ.ജെ. മുനീര്‍, ഇന്ദ്രജിത്ത് ശുക്ല എന്നിവരുടെ ബെഞ്ച്, സ്ഥാപനങ്ങള്‍ നിഷ്‌കര്‍ഷിക്കുന്ന ഡ്രസ് കോഡില്‍ മാറ്റം വരുത്താന്‍ വിദ്യാര്‍ഥികള്‍ക്ക് അവകാശമില്ലെന്ന് വ്യക്തമാക്കുകയായിരുന്നു.

ഹൈക്കോടതി ഉത്തരവ് ഭരണഘടനയുടെ 19, 25 അനുച്ഛേദങ്ങള്‍ക്ക് വിരുദ്ധമാണെന്നും, മുസ്ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം തടസ്സപ്പെടുത്താനേ ഇത്തരം വിധികള്‍ ഉപകരിക്കൂവെന്നും ഉവൈസി ആരോപിച്ചു. ശബരിമലയിലെ മതാചാരങ്ങള്‍ സംബന്ധിച്ച വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ അലഹാബാദ് ഹൈക്കോടതി ഇത്തരമൊരു വിധി പ്രസ്താവിക്കരുതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 




കൂടുതല്‍വാര്‍ത്തകള്‍.