CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
43 Minutes 51 Seconds Ago
Breaking Now

ചതയ ദിന പരിപാടിയില്‍ പങ്കെടുക്കാതിരുന്ന സംഭവം; മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ ചേന്തി അനിലിനെതിരെ കേസെടുത്ത് പൊലീസ്

ശ്രീകാര്യം പൊലീസാണ് അനിലിനെതിരെ കേസെടുത്തത്. മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞു നിര്‍ത്തിയെന്നാണ് എഫ്ഐആര്‍.

ചതയ ദിന പരിപാടിയില്‍ പങ്കെടുക്കാത്തതില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞു നിര്‍ത്തിയ സംഭവത്തില്‍ ഡിസിസി അംഗം ചേന്തി അനിലിനെതിരെ കേസെടുത്തു. ശ്രീകാര്യം പൊലീസാണ് അനിലിനെതിരെ കേസെടുത്തത്. മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞു നിര്‍ത്തിയെന്നാണ് എഫ്ഐആര്‍.

ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിലെ ചതയദിന പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയാണ് ചേന്തിയില്‍ വെച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍ സഞ്ചരിച്ച വാഹനം തടഞ്ഞത്. വാഹനം തടഞ്ഞതോടെ പുറത്തിറങ്ങിയ വി ഡി സതീശന്‍ സംഘാടകരോട് സംസാരിച്ച ശേഷം കാറില്‍ കയറി മുന്നോട്ടുപോയി. മുഖ്യമന്ത്രിയുടെ കൂടെയുണ്ടായിരുന്നയാള്‍ ചേന്തിയിലെ പരിപാടി ലിസ്റ്റില്‍ ഇല്ലെന്നാണ് പറഞ്ഞതെന്നും വാഹനത്തില്‍ നിന്നിറങ്ങി മുഖ്യമന്ത്രി വളരെ ദേഷ്യത്തോടെയാണ് സംസാരിച്ചതെന്നും അനില്‍ പ്രതികരിച്ചിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.