CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
57 Minutes 22 Seconds Ago
Breaking Now

ജന്മദിന പാര്‍ട്ടിക്ക് പോയ നിയമവിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി; ശരീരത്തില്‍ മുറിവുകള്‍, കൊലപാതകമെന്ന് സംശയം

ശരീരത്തില്‍ പരുക്കുകളുടെയും ചതവുകളുടെയും പാടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കൊലപാതകമാണെന്ന സംശയത്തിലാണ് പൊലീസ് അന്വേഷണം.

മുസഫര്‍നഗറില്‍ സുഹൃത്തിന്റെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ പോയ എല്‍എല്‍ബി വിദ്യാര്‍ഥിയെ അഴുക്കുചാലില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ഉത്തര്‍പ്രദേശിലെ മുസഫര്‍നഗര്‍ ജില്ലയിലെ ഹരേട്ടി ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തലവനായ വിവേക് റാത്തിയുടെ മകന്‍ റോഹന്‍ റാത്തിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ പരുക്കുകളുടെയും ചതവുകളുടെയും പാടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കൊലപാതകമാണെന്ന സംശയത്തിലാണ് പൊലീസ് അന്വേഷണം.

ബുധനാഴ്ച വൈകീട്ട് സുഹൃത്തിന്റെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാനാണ് റോഹന്‍ വീട്ടില്‍നിന്ന് പോയത്. രാത്രി വൈകിയും തിരിച്ചെത്താതിരുന്നതോടെ പിതാവ് സുഹൃത്തുക്കളെ ഫോണില്‍ ബന്ധപ്പെട്ടു. റോഹന്‍ രാവിലെ വീട്ടിലെത്തുമെന്നായിരുന്നു സുഹൃത്തുക്കള്‍ അറിയിച്ചത്.

എന്നാല്‍ വ്യാഴാഴ്ച രാവിലെ ഗ്രാമത്തിലെ റോഡിനോട് ചേര്‍ന്നുള്ള അഴുക്കുചാലിലാണ് നാട്ടുകാര്‍ റോഹന്റെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസിനെ വിവരമറിയിച്ചു. പൊലീസ് അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ കുടുംബം മൃതദേഹം റോഹന്റേതാണെന്ന് തിരിച്ചറിഞ്ഞു.

യുവാവിന്റെ ശരീരത്തില്‍ നിരവധി പരുക്കുകളുടെയും ചതവുകളുടെയും പാടുകള്‍ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ച പൊലീസ് പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. മരണത്തിലേക്ക് നയിച്ച സാഹചര്യം ഉള്‍പ്പെടെ പരിശോധിച്ചുവരികയാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.