CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 14 Minutes 33 Seconds Ago
Breaking Now

ഫ്രണ്ട്‌സ് മലയാളി അസോസിയേഷന്‍ ഓഫ് സൗത്താംപ്ടണിന്റെ 10-ാം മത് വാര്‍ഷികം ഒക്ടോബര്‍ 10 ന്

സൗത്താംപ്റ്റണ്‍ മലയാളികള്‍ ഏറെ ആവേശത്തോടെ കാത്തിരുന്ന ഫ്രണ്ട്‌സ് മലയാളി അസോസിയേഷന്റെ  10-ാം മത് വാര്‍ഷികം ഒക്ടോബര്‍ 10 ന് നടത്തുന്നു  

ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിക്കുന്ന സമ്മേളനത്തിന് സൗത്താംപ്റ്റണ്‍ ലോഡ് മേയര്‍ കൗണ്‍സിലര്‍ Patricia Evemy ഉദ്ഘാടനം നിര്‍വ്വഹിക്കുന്നതും, Asianet Europe Director S. Sreekumar മുഖ്യാതിഥി ആയിരിക്കുന്നതും Southampton ലെയും പരിസര പ്രദേശങ്ങളിലെയും മറ്റു മറ്റ് അസോസിയേഷനുകളുടെയും സംഘടനകളുടെയും പ്രതിനിധികള്‍ പങ്കെടുക്കുന്നതുമാണ്. വിവിധങ്ങളായ കലാപരിപാടികളും, സംഗീത, നൃത്ത അവതരണങ്ങളും ഈ വാര്‍ഷികത്തിന്റെ മാറ്റു കൂട്ടുന്നതാണ്.  

ഒരു ചെറിയ കൂട്ടായ്മയായി ആരംഭിച്ച്, ഇന്ന് Southampton - ലെ പ്രവാസി മലയാളികളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറാന്‍ സംഘടനയ്ക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലം മലയാളി സമൂഹത്തിന്റെ സാമൂഹികവും സാംസ്‌കാരികവുമായ മുന്നേറ്റത്തിന് നേതൃത്വം നല്‍കാന്‍ സാധിച്ചതിന്റെ നിറവിലാണ് അസോസിയേഷന്‍ ഈ പത്താം വാര്‍ഷികം ആഘോഷിക്കുന്നത്.   ഈ സവിശേഷമായ വാര്‍ഷികാഘോഷത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.