CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
39 Minutes 31 Seconds Ago
Breaking Now

റഷ്യയ്‌ക്കെതിരായ ഉപരോധങ്ങളില്‍ ഇളവ് നല്‍കി ട്രംപ് ; ഇന്ത്യയ്ക്കും ആശ്വാസകരമായ നീക്കം

ഉപരോധങ്ങളില്‍ ഇളവ് നല്‍കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന് സാക്ഷ്യപത്രം സമര്‍പ്പിച്ചതായും ട്രംപ് അറിയിച്ചു

റഷ്യയ്ക്കും ഇറാനുമെതിരായ ഉപരോധങ്ങളും നിയന്ത്രണങ്ങളും അധിക തീരുവകളും ഏര്‍പ്പെടുത്താന്‍ വ്യവസ്ഥ ചെയ്യുന്ന 2026ലെ നിയമത്തിലെ നടപടികള്‍ക്ക് ഇളവ് നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയുടെ ദേശീയ താല്‍പര്യം മുന്‍നിര്‍ത്തിയാണ് തീരുമാനമെന്ന് വെള്ളിയാഴ്ച വൈകുന്നേരം പുറത്തിറക്കിയ എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് വ്യക്തമാക്കി.

ഉപരോധങ്ങളില്‍ ഇളവ് നല്‍കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന് സാക്ഷ്യപത്രം സമര്‍പ്പിച്ചതായും ട്രംപ് അറിയിച്ചു. റഷ്യയില്‍നിന്ന് എണ്ണയും പ്രകൃതിവാതകവും വാങ്ങുന്ന രാജ്യങ്ങള്‍ക്കെതിരെ കടുത്ത സാമ്പത്തിക നടപടികള്‍ സ്വീകരിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റിന് അധികാരം നല്‍കുന്നതാണ് ലിന്‍ഡ്‌സി ഒ. ഗ്രഹാം നിയമം.

2022 ഫെബ്രുവരിയില്‍ യുക്രെയ്നിനെതിരെ റഷ്യ ആരംഭിച്ച അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ മോസ്‌കോയ്ക്ക് മേല്‍ സാമ്പത്തിക സമ്മര്‍ദം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നിയമം കൊണ്ടുവന്നത്. റഷ്യയുടെ ഊര്‍ജമേഖലയെയും അവിടെനിന്ന് എണ്ണയും വാതകവും വാങ്ങുന്ന രാജ്യങ്ങളെയും ലക്ഷ്യമിട്ടായിരുന്നു നിര്‍ദേശങ്ങള്‍.

നിയമപ്രകാരം റഷ്യയില്‍നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 500 ശതമാനം വരെ അധിക തീരുവയും റഷ്യന്‍ എണ്ണയുടെ പ്രധാന ഇറക്കുമതിക്കാരായ രാജ്യങ്ങളില്‍നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 100 ശതമാനം തീരുവയും ഏര്‍പ്പെടുത്താനുള്ള വ്യവസ്ഥകളുണ്ടായിരുന്നു. റഷ്യന്‍ എണ്ണയുടെ പ്രധാന ഉപഭോക്താക്കളായ ഇന്ത്യയെയും ചൈനയെയും ഈ നടപടികള്‍ ബാധിക്കുമായിരുന്നു. എന്നാല്‍ പുതിയ ഉത്തരവിലൂടെ ഈ തീരുവകള്‍ക്കും നിയമത്തിലെ വിവിധ ഉപരോധ വ്യവസ്ഥകള്‍ക്കും ട്രംപ് ഇളവ് നല്‍കി.

 




കൂടുതല്‍വാര്‍ത്തകള്‍.