CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
35 Minutes 35 Seconds Ago
Breaking Now

പ്രസ് സെക്രട്ടറിയായി സ്ഥാനമേറ്റത് 5 ദിവസം മുന്‍പ്; കാറ്റി സക്കറിയയെ പുറത്താക്കി വൈറ്റ് ഹൗസ്

ആദ്യ പത്രസമ്മേളനത്തില്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെ അബദ്ധത്തില്‍ ഭര്‍ത്താവ് എന്നും വിശേഷിപ്പിച്ചിരുന്നു.

വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കാറ്റി സക്കറിയയെ പുറത്താക്കി. അഞ്ചു ദിവസം മുന്‍പാണ് കാറ്റി സക്കറിയ പ്രസ് സെക്രട്ടറി സ്ഥാനം ഏറ്റെടുത്തത്. ഇതോടെ വൈറ്റ് ഹൗസിന്റെ ചരിത്രത്തില്‍ ഏറ്റവും കുറഞ്ഞ കാലം സേവനം അനുഷ്ഠിച്ച പ്രസ് സെകട്ടറിയായി ഇവര്‍ മാറി. കാറ്റിയുടെ യോഗ്യത സംബന്ധിച്ച വിവാദവും മോശം പ്രകടനവുമാണ് പുറത്താക്കലിന് ഇടയാക്കിയത്. ആദ്യ പത്രസമ്മേളനത്തില്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെ അബദ്ധത്തില്‍ ഭര്‍ത്താവ് എന്നും വിശേഷിപ്പിച്ചിരുന്നു.

നിയമബിരുദം നേടിയെങ്കിലും അഭിഭാഷകയായി പ്രാക്ടീസ് ചെയ്യാനുള്ള പരീക്ഷ പാസാകാത്ത കാറ്റിയെ ട്രംപ് അറ്റോര്‍ണി എന്ന് വിശേഷിപ്പിച്ചിരുന്നു. കാറ്റിയും താന്‍ അഭിഭാഷകയാണെന്ന് അവകാശപ്പെട്ടിരുന്നു. വിവാദത്തെ തുടര്‍ന്ന് താന്‍ ബാര്‍ പരീക്ഷ പാസായിട്ടില്ലെന്ന് പിന്നീട് കാറ്റി സമ്മതിച്ചിരുന്നു. താന്‍ വൈറ്റ് ഹൗസില്‍ നിന്ന് പടിയിറങ്ങുന്ന കാര്യം വെള്ളിയാഴ്ച വൈകുന്നേരമാണ് സക്കറിയ സ്ഥിരീകരിച്ചത്.

''പ്രസിഡന്റ് ട്രംപ് ദയയുള്ള, അതിശയകരമായ, മാന്യമായ പെരുമാറ്റമുള്ള, ചിന്താശീലനായ, ഉത്സാഹിയായ, കഠിനാധ്വാനിയായ ഒരു മനുഷ്യനാണ്. കൂടുതല്‍ അമേരിക്കക്കാര്‍ അദ്ദേഹത്തെ വിലമതിച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അദ്ദേഹം ചെയ്തതുപോലെയും, ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നതുപോലെയും അമേരിക്കയെ മഹത്തരമാക്കാന്‍ മറ്റാര്‍ക്കും കഴിയില്ല, എന്ന് കാറ്റി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. അദ്ദേഹത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ സാധിച്ചത് ഒരു ബഹുമതിയായി കാണുന്നു'' അവര്‍ സാമൂഹ്യ മാധ്യമത്തില്‍ കുറിച്ചു. കാറ്റിക്ക് പുതിയ ചുമതല നല്‍കുമെന്ന് വൈറ്റ് ഹൗസ് കമ്യൂണിക്കേഷന്‍ വിഭാഗം അറിയിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.