CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 50 Minutes 44 Seconds Ago
Breaking Now

തിരുവനന്തപുരത്ത് ഏഴാം ക്ലാസുകാരിയെ ഗര്‍ഭിണിയാക്കിയ 17-കാരനായ ഐ.ടി.ഐ വിദ്യാര്‍ഥി പിടിയില്‍

പെണ്‍കുട്ടിയുടെ ബന്ധുകൂടിയായ യുവാവ് കുട്ടിയെ നിരന്തരം പീഡനത്തിനിരയാക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.

പ്രായപൂര്‍ത്തിയാകാത്ത ഏഴാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ 17-കാരനായ ഐ.ടി.ഐ വിദ്യാര്‍ഥി പിടിയില്‍. ആര്യനാട് സ്വദേശിയായ യുവാവാണ് അറസ്റ്റിലായത്.

പെണ്‍കുട്ടിയുടെ ബന്ധുകൂടിയായ യുവാവ് കുട്ടിയെ നിരന്തരം പീഡനത്തിനിരയാക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. നിലവില്‍ ഏഴുമാസം ഗര്‍ഭിണിയായ കുട്ടിയെ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്. കുട്ടിയെ പരിശോധിച്ച ഡോക്ടര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത യുവാവിനെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി.

 

 




കൂടുതല്‍വാര്‍ത്തകള്‍.