CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 42 Minutes 38 Seconds Ago
Breaking Now

ഇസ്രയേലുമായി വേണ്ടത് തന്ത്രപ്രധാനമായ ബന്ധമെന്ന് രാഹുല്‍ ഗാന്ധി, മോദിയുടെ അതേ സ്വരമെന്ന് വിമര്‍ശനം

ഗാസയിലെ മനുഷ്യാവകാശ ലംഘനങ്ങളില്‍ ഇന്ത്യ മൗനം പാലിക്കരുതെന്നും വ്യക്തമാക്കി.

ഇസ്രയേലുമായുള്ള ബന്ധത്തില്‍ കോണ്‍ഗ്രസ് നിലപാടില്‍ ഭിന്നത. ഇസ്രയേലുമായി ശക്തമായ തന്ത്രപ്രധാന ബന്ധം വേണമെന്നും സൈന്യത്തിനായി മികച്ച ആയുധങ്ങള്‍ വാങ്ങുന്നതടക്കം ഇന്ത്യയുടെ ദേശീയ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയാകണം വിദേശനയമെന്നും രാഹുല്‍ ഗാന്ധി. 

ഹമാസിന്റെ ഒക്ടോബര്‍ ഏഴ് ആക്രമണത്തെയും ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന സൈനിക നടപടികളെയും ഒരുപോലെ അപലപിച്ച രാഹുല്‍, ഗാസയിലെ മനുഷ്യാവകാശ ലംഘനങ്ങളില്‍ ഇന്ത്യ മൗനം പാലിക്കരുതെന്നും വ്യക്തമാക്കി.

എന്നാല്‍ ഇസ്രയേലിന്റെ നടപടികളെ വംശഹത്യയെന്ന് വിശേഷിപ്പിച്ച സോണിയ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും നിലപാടില്‍നിന്ന് രാഹുലിന്റെ പ്രതികരണം വ്യത്യസ്തമാണ്. മോദി സര്‍ക്കാരിന്റെ ഇസ്രയേല്‍ അനുകൂല നിലപാടിന് സമാനമാണ് രാഹുലിന്റെ പ്രസ്താവനയെന്നും വിമര്‍ശനം. സിപിഎം നേതാവ് പിണറായി വിജയനും സിപിഐ എംഎല്‍ ലിബറേഷന്‍ നേതാവ് ദീപാങ്കര്‍ ഭട്ടാചാര്യയും രാഹുലിനെതിരെ രംഗത്തെത്തി. പലസ്തീന്‍ വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നിലപാടിലെ വൈരുധ്യമാണ് ഇതിലൂടെ പുറത്തുവരുന്നതെന്നാണ് വിമര്‍ശനം.

 




കൂടുതല്‍വാര്‍ത്തകള്‍.