CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 39 Minutes 3 Seconds Ago
Breaking Now

ഷെയ്ഖ് ഹസീന ഡിസംബര്‍ 16 ന് ബംഗ്ലാദേശിലേക്ക് മടങ്ങിയേക്കും, എത്തിയാല്‍ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍

ധാക്കയിലേക്ക് ബിമാന്‍ ബംഗ്ലാദേശ് എയര്‍ലൈന്‍സില്‍ യാത്ര ഒരുക്കണമെന്നാണ് ആവശ്യം.

ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന നാട്ടിലേക്ക് മടങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. കലാപാനന്തരം ഇന്ത്യയില്‍ അഭയം പ്രാപിച്ച ഹസീന ഡിസംബര്‍ 16ന് ബംഗ്ലാദേശിലേക്ക് മടങ്ങുമെന്നാണ് സൂചന. ഇന്ത്യയില്‍ നിന്ന് ഡിസംബര്‍ 16 ന് മടങ്ങുമെന്ന് ഹസീനയുടെ വക്താവ് വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞതായാണ് റിപ്പോര്‍ട്ട്. 

ധാക്കയിലേക്ക് ബിമാന്‍ ബംഗ്ലാദേശ് എയര്‍ലൈന്‍സില്‍ യാത്ര ഒരുക്കണമെന്നാണ് ആവശ്യം. 1971 ലെ വിമോചന വിജയദിനത്തിലാണ് മടക്കയാത്ര ലക്ഷ്യമിടുന്നത്. മടങ്ങിയെത്തിയാല്‍ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുമെന്ന നിലപാടിലാണ് ബംഗ്ലാദേശ് സര്‍ക്കാര്‍. കലാപ കാലത്തെ സംഭവങ്ങളുടെ പേരില്‍ ഹസീനയ്ക്ക് വധശിക്ഷ വിധിച്ച പശ്ചാത്തലത്തില്‍ രാഷ്ട്രീയ സംഘര്‍ഷം ശക്തമാകാനാണ് സാധ്യത.

 




കൂടുതല്‍വാര്‍ത്തകള്‍.