CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
52 Minutes 13 Seconds Ago
Breaking Now

കലയുടെ ഓണം 27ന്

കഴിഞ്ഞ ഒന്നു രണ്ടു മാസം ഓണ വേദികള്‍ക്ക് നാദ മേള നൃത്ത ലയങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കലാകാരന്മാര്‍ അവരുടെ സ്വന്തം ഓണത്തിനായി ഒത്തുകൂടുന്നു.കല ഹാംഷെയറിന്റെ ഓണാഘോഷത്തിനായി സെപ്തംബര്‍ 27ാം തിയതി ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് കലയുടെ ഓണത്തിന് ഹെസ്ജ് എന്‍ഡ് വില്ലേജ് ഹാളില്‍ അരങ്ങുണരും.യുകെയിലെ കലാ സാഹിത്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്നു.കേരള തനിമയാര്‍ന്ന കലാപരിപാടികള്‍,വിഭവ സമൃദ്ധമായ ഓണസദ്യ എന്നിവയാണ് മുഖ്യ പരിപാടികള്‍.എല്ലാ കലാസ്വാദകരേയും ഓണ സദ്യയിലേയ്ക്ക് സഹര്‍ഷം സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകര്‍ അറിയിച്ചു.

പ്രസിഡന്റ് ജിഷ്ണു ജ്യോതിയും വൈസ് പ്രസിഡന്റ് ഗ്രിസി ഉണ്ണികൃഷ്ണനും സെക്രട്ടറി ജെയ്‌സണ്‍ മാത്യുവും ട്രഷറര്‍ ഷിബിു താണ്ടാന്‍ പറമ്പിലും വിവിധ കമ്മറ്റികള്‍ക്ക് നേതൃത്വം നല്‍കികൊണ്ട് ഓണാഘോഷത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.