സെപ്റ്റംബര്‍ 27നു വോക്കിംഗിലെ ബിഷപ്പ് ഡേവിഡ് ബ്രൌണ്‍ സ്‌കൂളില്‍ മുഖ്യാതിഥി പ്രമുഖ മലയാള സിനിമാ സംവിധായകന്‍ ബോബന്‍ സാമുവലിന്റെയും മറ്റു മഹനീയ വ്യക്തികളുടെയും സാന്നിദ്ധ്യത്തില്‍ വോക്കിംഗ് സിറ്റി ലോര്‍ഡ് മേയര്‍ ടോണി ബ്രെനഗന്‍ ഉദ്ഖാടനം ചെയ്യുന്ന യുക്മ ഫെസ്റ്റില്‍ വച്ച് ആദരിക്കപ്പെടുന്നവരില്‍ യുക്മയുടെ 201314 നടപ്പ് വര്ഷത്തെ മുഴുവന്‍ സ്‌പോണ്‍സേഴ്‌സിനെയും ഉള്‍പ്പെടുത്തിയതായി യുക്മ ഫെസ്റ്റ് അവാര്‍ഡ് കമ്മിറ്റി അറിയിച്ചു. യുക്മ കലണ്ടര്‍ 2014, യുക്മ നാഷണല്‍ കലാമേള, യുക്മ ഫെസ്റ്റ്, യുക്മ ചിത്രഗീതം പ്രോഗ്രാം എന്നിവയെക്കൂടാതെ യുക്മയുടെ റീജിയണല്‍ കലാകായികസാംസ്‌കാരിക പരിപാടികള്‍ക്കും യുക്മയുടെ അംഗ സംഘടനകളുടെ പരിപാടികള്‍ക്കും അകമഴിഞ്ഞ് പ്രോത്സാഹനം ചെയ്ത അലൈഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ആണ് യുക്മ മെഗാ സ്‌പോണ്‌സര്‍ അവാര്‍ഡിന് ഈ വര്‍ഷവും അര്‍ഹരായിട്ടുള്ളത്. യു കെ യിലെ ഇന്ഷുറന്‌സ് രംഗത്തെ പ്രമുഖരായ ഈ മലയാളി പ്രസ്ഥാനം യു കെ യിലെ മലയാളി സമൂഹത്തിന്റെ കൂട്ടായ്മയായ യുക്മ യുടെ പ്രവര്‍ത്തന പരിപാടികള്‍ പ്രാവര്‍ത്തികമാക്കുന്നതില്‍ നിര്‍ണ്ണായകമായ സാമ്പത്തിക സഹായമാണ് നല്കിയത്. മുത്തൂറ്റ് ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനും യുക്മ യുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം ചെയ്തവരില്‍ മുന്‍ നിരയില്‍ പെടുന്നു. യുക്മ നാഷണല്‍ കലാമേള, യുക്മ കലണ്ടര്‍ എന്നിവക്ക് സ്‌പോണ്‍സര്‍ഷിപ്പ് നല്‍കിയതിലൂടെ യുക്മയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനത്തിനുള്ള ബഡ്ജറ്റ് തുകയിലേക്ക് നിര്‍ണ്ണായകമായ സംഭാവനയാണ് മുത്തൂറ്റും നല്‍കിയത്. അതുപോലെ തന്നെ പേഴ്‌സണല്‍ ആക്‌സിടന്റ്‌റ് ആന്‍ഡ് ഇഞ്ചുറി ക്ലെയിം രംഗത്തെ പ്രമുഖരായ ഇഞ്ചുറി ക്ലെയിംസ് സോളിസിറ്റെഴ്‌സ് ലിമിറ്റെഡ് , യുക്മ സൂപ്പര് ഡാന്‍സര്‍ പ്രോഗ്രാമിന്റെ മെഗാ സ്‌പോണ്‍സര്‍ ആയിരുന്ന യു കെ യിലെ പ്രമുഖ നേഴ്‌സിംഗ് ആന്‍ഡ് സ്റ്റുഡന്റ് വിസ കണ്‍സല്‍ട്ടിംഗ് സ്ഥാപനമായ സെന്റ് മേരീസ് ഇന്റര്‍നാഷണല്‍, ലോ ആന്‍ഡ് ലോയേഴ്‌സ് സോളിസിട്ടെഴ്‌സ് എന്നിവരെയും യുക്മ ഫെസ്റ്റില്‍ ആദരിക്കും. യുക്മ നാഷണല്‍ കലാമേളയില്‍ ചാമ്പ്യന്‍സ് ട്രോഫി ആദ്യകാലം മുതല്‍ നല്കി വരുന്ന ഡെയ് ലി മലയാളം, കലാമേള സ്‌പോണ്‍സര്‍മാരായിരുന്ന ജോര്‍ജ്ജ് ക്ലെയിംസ്, പോള്‍ ജോണ്‍ സോളിസിട്ടേഴ്‌സ്, ബ്ലെസ്സെഡ് ഹോംസ്, എന്നിവരെയും യുക്മ കലണ്ടര്‍ 2014 സ്‌പോണ്‍സര്‍ ചെയ്ത മാതാ കാറ്റരിംഗ്, ഗോഡ്‌സ് ഓണ്‍ എയര്‍ ലിമിറ്റഡ്, ഗര്‍ഷോം ടി വി, പ്രിന്‍സ് മലബാര്‍ പൊറോട്ട എന്നിവരെയും യുക്മ സ്റ്റാര്‍ സിംഗര്‍ പ്രോഗ്രാം സ്‌പോണ്‍സര്‍ ചെയ്ത ഏലൂര്‍ കണ്‍സല്‍ ട്ടന്‍സിയെയും, യുക്മ ചലഞ്ചേഴ്‌സ് കപ്പ് ബാറ്റ്മിണ്ടന്‍ ഡബിള്‍സ് ടൂര്‍ണ്ണമെന്റ് സ്‌പോണ്‍സര്‍ ചെയ്ത പാഷന്‍ ഹെല്‍ത്ത് കെയര്‍ തുടങ്ങിയ എല്ലാ യുക്മ അഭ്യുദയ കാംക്ഷികളെയും യുക്മ ഫെസ്റ്റ് വേദിയില്‍ സ്മരിക്കുകയും യുക്മ നാഷണല്‍ കമ്മിറ്റിക്ക് അവരോടുള്ള നന്ദി പ്രകാശിപ്പിക്കുകയും ചെയ്യും.
ആട്ടവും പാട്ടും സാംസ്‌കാരിക ആഘോഷങ്ങളും ആയി ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന പ്രോഗ്രാമാണ് യുക്മയുടെ വാര്‍ഷിക ഉത്സവമായി ആഘോഷിക്കപ്പെടുന്ന യുക്മ ഫെസ്റ്റ്. ഈ വര്‍ഷത്തെ യുക്മയുടെ പ്രവര്‍ത്തനത്തില്‍ മികവ് പുലര്‍ത്തിയവരെ അനുമോദിക്കുവാനും ഈ ആഘോഷ വേളയില്‍ യുക്മ മറക്കാറില്ല. രുചികരമായ നാടന്‍ ഭക്ഷണങ്ങള്‍ മിതമായ വിലക്ക് ഒരുക്കി ഇന്ത്യന്‍ ദിലൈറ്റ് റസ്‌ടോറന്റും യുക്മ ഫെസ്റ്റ് വേദിയില്‍ ഉണ്ടായിരിക്കും. യുക്മയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി നിലകൊള്ളുന്ന എല്ലാ സംഘടനകളും യുക്മ ഫെസ്റ്റില്‍ പങ്കെടുത്ത് യുക്മയുടെ ഈ ആഘോഷത്തില്‍ പങ്കുചേരണമെന്ന് യുക്മ നാഷണല്‍ പ്രസിടന്റ്‌റ് വിജി കെ പിയും , യുക്മ ഫെസ്റ്റ് 2014 കണ്‍വീനര്‍ വര്‍ഗീസ് ജോണും അഭ്യര്‍ത്ഥിച്ചു.
ബാല സജീവ്കുമാര്‍