CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
53 Minutes 42 Seconds Ago
Breaking Now

മികച്ച മ്യൂസിക് ബാന്‍ഡിനെ കണ്ടെത്താന്‍ മ്യൂസിക് ഇന്ത്യയുമായി ഏഷ്യാനെറ്റ്

ഏഷ്യാനെറ്റ് കുടുംബത്തില്‍ നിന്നും ഒരു റിയാലിറ്റി ഷോ കൂടി ഭാമാ ജുവല്‍സ് മ്യൂസിക് ഇന്ത്യ ഇത്തവണ ഇന്ത്യയിലെ മികച്ച സംഗീത ഗ്രൂപ്പിനെ കണ്ടെത്താനാണ് ഏഷ്യാനെറ്റിന്റെ ശ്രമം.സംഗീത റിയാലിറ്റി ഷോകള്‍ക്ക് പുതിയ ഭാവം നല്‍കിയ ഏഷ്യാനെറ്റ് സെപ്തംബര്‍ 25നാണ് ഈ പുതിയ സംഗീത വിസ്മയം സംപ്രേക്ഷണം ചെയ്യുന്നത് .

കേരളത്തിന് അകത്തും പുറത്തുനിന്നുമുള്ള വിവിധ സംഗീത ഗ്രൂപ്പുകളുടെ മിന്നുന്ന പ്രകടനങ്ങളെ വിലയിരുത്തുന്നത് ഇന്ത്യന്‍ സംഗീത ലോകത്തെ പ്രശസ്തരായ ആന്‍ഡ്രിയ ജര്‍മിയ,ദീപക് ദേവ്,ജോര്‍ജ് പീറ്റര്‍ എന്നിവരാണ് .വ്യാഴം,വെള്ളി,ശനി ദിവസങ്ങളില്‍ രാത്രി 8 മുതല്‍ 9 മണി വരെയാണ് മ്യൂസിക് ഇന്ത്യയുടെ സംപ്രേക്ഷണം.ഓരോ എപ്പിസോഡിലും സംഗീത ചലച്ചിത്ര ലോകത്തെ പ്രശസ്തര്‍ സെലിബ്രിറ്റി ജെഡ്ജായും കടന്നുവരുന്നു എന്ന പ്രത്യേകതയും ഈ ഷോയ്ക്കുണ്ട് .

ആങ്കറിംഗ് രംഗത്ത് പുതുമുകള്‍ സൃഷ്ടിച്ച രഞ്ജിനി ഹരിദാസ് ആണ് മ്യൂസിക് ഇന്ത്യയുടെ അവതാരക.സെപ്തംബര്‍ 25ന് രാത്രി 8 മണിക്ക് സംപ്രേക്ഷണം തുടങ്ങുന്ന മ്യൂസിക് ഇന്ത്യയുടെ ഉദ്ഘാടനം നിര്‍വഹിച്ചത് ലോക പ്രശസ്ത താളവാദ്യവിദഗ്യധന്‍ ശിവമണിയാണ് .ചലച്ചിത്ര നടി രമ്യാ നമ്പീശന്‍,ദീപക് ദേവ്,ജോര്‍ജ് പീറ്റര്‍,ആന്‍ഡ്രിയ ജെര്‍മിയ ഏഷ്യാനെറ്റ് ഭാരവാഹികള്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു മ്യൂസിക് ഇന്ത്യയ്ക്ക് തിരിതെളിഞ്ഞത് .

കേരളത്തിനകത്തും പുറത്തുമുള്ള പ്രധാന നഗരങ്ങളില്‍ നടക്കുന്ന ഓഡീഷനുകളിലൂടെയാണ് മത്സരാര്‍ത്ഥികളായ മ്യൂസിക് ബാന്‍ഡുകളെ തെരഞ്ഞെടുത്തത് .വ്യാഴം മുതല്‍ ശനിവരെ രാത്രി 8 മണി മുതല്‍ 9 മണിവരെ മലയാളികളുടെ ഗൃഹസദസുകള്‍ മ്യൂസിക് ഇന്ത്യ സംഗീത സംഘം കയ്യടക്കുമ്പോള്‍ അമേരിക്കന്‍ മലയാളികള്‍ക്ക് മുമ്പില്‍ ഈ ബാന്‍ഡ് എത്തിക്കുന്നത് ദൃശ്യ സാങ്കേതിക രംഗത്ത് പുതിയ ബ്രാന്‍ഡ് സൃഷ്ടിച്ച യൂണൈറ്റഡ് ഐപിടിവിയാണ് .യുണൈറ്റഡ് ഐപിടിവി പ്ലാറ്റ്‌ഫോമിലും മറ്റ് വിദേശിയവും ഭാരതീയവുമായ ചാനലുകളും മലയാളം ടെലിവിഷന്‍,എംസിഎന്‍ ടെലിവിഷന്‍ എന്നീ പ്രാദേശീക ചാനലും അമേരിക്കന്‍ മലയാളികള്‍ക്ക് ലഭിക്കുന്നു.യുണൈറ്റഡ് ഐപിടിവിയുടെ സാങ്കേതിക സംവിധാനം ലഭ്യമാക്കുവാനും മറ്റ് വിവരങ്ങള്‍ക്കും വിളിക്കുക.കാഴ്ചകള്‍ നിങ്ങളുടെ വിരല്‍ തുമ്പില്‍

1-732-648-0576

 

 




കൂടുതല്‍വാര്‍ത്തകള്‍.