ഇന്‍ഡോ ബ്രിട്ടീഷ് എഡ്യുക്കേഷണല്‍ കള്‍ച്ചറല്‍ എക്‌സേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി കേരളത്തില്‍ നിന്നെത്തിയ 25 അംഗ പഠന സംഘത്തില്‍ ലിവര്‍പൂള്‍ ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും ബ്രിട്ടീഷ് എഡ്യുക്കേഷന്‍ കൗണ്‍സില്‍ അംഗങ്ങളും ചേര്‍ന്ന് സ്വീകരിച്ചു.പത്തുദിവസത്തെ സന്ദര്‍ശനത്തിനെത്തിയിരിക്കുന്ന ഈ സംഘം ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലും സിറ്റി കൗണ്‍സിലിലും നടക്കുന്ന വിവിധ സെമിനാറുകളിലും മറ്റുപരിപാടികളും പങ്കെടുക്കും.കൂടാതെ ചരിത്രപ്രാധാന്യമുള്ള യുകെയിലെ വിവിധ സ്ഥലങ്ങളിലും ഇവര്‍ സന്ദര്‍ശിക്കും
ലിവര്‍പൂള്‍ സിറ്റി കൗണ്‍സിലിന്റെ പ്രത്യേക ക്ഷണിതാക്കളായി ഇന്നലെ ടൗണ്‍ഹാളിലെത്തിയ പഠന സംഘത്തെ ലിവര്‍പൂള്‍ ലോര്‍ഡ് മേയര്‍ എറിക്ക കെബ്,സിറ്റി കൗണ്‍സിലേഴ്‌സ്,വിവിധ വകുപ്പു മേധാവികളും ചേര്‍ന്ന് ഊഷ്മള സ്വീകരണം നല്‍കി.തുടര്‍ന്ന് നടന്ന ചര്‍ച്ചകളില്‍ സജീവമായി പങ്കെടുത്ത അധ്യാപകരേയും കുട്ടികളേയും ഏറെ പ്രശംസിച്ച മേയര്‍ ഇന്‍ഡോ-ബ്രിട്ടീഷ് എഡ്യൂക്കേഷന്‍ കള്‍ച്ചറല്‍ എക്‌സേഞ്ച് പ്രോഗ്രാമിന്റെ യുകെ കോര്‍ഡിനേറ്ററായ ജിജോ മാധവപ്പള്ളിയേയും തോമസ് ജോണ്‍ വാരികാട്ടിനേയും പ്രത്യേകം അഭിനന്ദിച്ചു.
കഴിഞ്ഞ അഞ്ചുവര്‍ഷമായി തുടരുന്ന ഈ പദ്ധതിയുടെ ഭാഗമായി ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ കേരളപാര്‍ട്ട്ണര്‍ സ്‌കൂളായി തിരഞ്ഞെടുത്ത കോട്ടയം,കല്ലറ സെന്റ് തോമസ് ഹൈസ്‌കൂളിലെ ഹെഡ് ടീച്ചേഴ്‌സും വിദ്യാര്‍ത്ഥികളും കൂടാതെ എറണാകുളം ചോയ്‌സ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ ഹെഡ് ടീച്ചേഴ്‌സും അധ്യാപകരും വിദ്യാര്‍ത്ഥികളുമാണ് ഈ പഠന സംഘത്തിലുള്ളത്.
അടുത്ത ഫെബ്രുവരിയില്‍ യുകെയില്‍ നിന്നും കേരളത്തിലേക്ക് പുറപ്പെടുന്ന അധ്യാപകരും വിദ്യാര്‍ത്ഥികളും ലിവര്‍പൂള്‍ കൗണ്‍സില്‍ പ്രതിനിധികളുമടങ്ങുന്ന 25 അംഗ സംഘത്തിന്റെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായതായും ഈ പരിപാടിയുടെ സംഘാടകരായ ആഷിന്‍ സിറ്റി ടൂര്‍സ് ആന്റ് ട്രാവല്‍സിന്റെ എംഡി ജിജോ മാധവപ്പള്ളിയും ബ്രോഡ് ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി വര്‍ക്കിങ്ങ് ബോഡി മെമ്പറുമായ തോമസ് ജോണ്‍ വാരിക്കാട്ടും അറിയിച്ചു.