കണ്ണൂര് ജില്ലയില്‍ പയ്യവൂര്‍ പഞ്ചായത്തില്‍ മണിക്കടവ് എന്ന പ്രദേശത്ത് താമസിക്കുന്ന കണ്ടങ്കരിയില്‍ രാജേഷിന്റെ ഓട്ടിസം ബാധിച്ച മുത്ത മകനായ രാഹുലിനു കൈമാറി. വോക്കിംഗ് കാരുണ്യയ്ക്ക് വേണ്ടി ശാന്തിനഗര്‍ ഇടവക വികാരി ഫാദര്‍ ജോര്‍ജ് പുഞ്ചത്തറപ്പേല്‍ 70,000 രൂപയുടെ ചെക്ക് രാഹുലിന്റെ പിതാവ് രാജേഷിനു കൈമാറി.തദവസരത്തില്‍ കൊളിത്തട്ട് സെന്റ് ജോണ്‍സ് സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ ടോമി ആഞ്ഞിലിതറപ്പേല്‍, ഇരട്ടി എല്‍. പി .സ്‌കൂള്‍ അദ്ധ്യാപിക സോളി ടോം എന്നിവര് സന്നിഹിതരായിരുന്നു. ഓട്ടിസത്തിന്റെ ലക്ഷണങ്ങളോടുകുടി പിറന്നുവീണ രാഹുല്‍ തീരാത്ത പനിയും ശരിരമാസകലം മഞ്ഞനിറത്തോടു കൂടി രണ്ട് മാസക്കാലം ആശുപത്രിയില്‍ കിടന്നിട്ടാണ് ആശുപത്രിയില്‍ നിന്നും
discharge ആയത്. കഴിഞ്ഞ പന്ത്രണ്ട് വര്ഷക്കലമായി രാഹുലിന്റെ മാതാപിതാക്കള്‍ക്ക് രാഹുലിനെ തനിച്ചാക്കി ജോലിക്ക് പോകാനോ ,പുറത്തു പോകാനോ പറ്റാത്ത അവസ്ഥയിലാണ്,വസ്ത്രങ്ങള്‍ രാഹുലിന് അലര്‍ജിയാണ്.വസ്ത്രങ്ങള്‍ ധരിച്ചാല്‍ രാഹുല്‍ ഉടന്‍ തന്നെ അവ ഉരിഞ്ഞെറിയുകയാണ് പതിവ് .അതിനാല്‍ മാതാപിതാക്കള്‍ രാഹുലിനെ പുറത്തിറക്കാന്‍ വളരെയധികം കഷ്ട്ടപ്പെടുന്നു.ആകെയുള്ള അഞ്ചു സെന്റ് സ്ഥലത്ത് മഴ പെയ്താല്‍ നനഞ്ഞൊലിക്കുന്ന ഒരു ചെറ്റക്കുടിലിലാണ് രഹുലടങ്ങുന്ന കുടുംബം താമസിക്കുന്നത്.രാഹുലിന്റെ ഇപ്പോളത്തെ പ്രധാന പ്രശ്‌നം പ്രധിരോധശേഷി ഇല്ലായ്മയാണ്.ഏത് അസുഖവും രാഹുലിനെ ഓടിപ്പിടിക്കുന്ന അവസ്ഥയിലാണ്.ഒരു മാസത്തെ മരുന്നിനു തന്നെ നല്ലൊരു തുക ചിലവാകുന്നുണ്ട്.കൂലിപണിക്കാരനായ രാഹുലിന്റെ പിതാവ് രാജേഷിനു രക്തസമ്മര്‍ദസംബന്തമായ അസുഖം ഉള്ളതിനാല്‍ ജോലിക്ക് പോകാന്‍ പറ്റാത്ത അവസ്ഥയിലാണ്.രാഹുലിന്റെ ഇളയതായി മുന്ന് കുട്ടികള്‍ കുടി ഉണ്ട് രാജേഷിന്.ഈ വലിയ കുടുംബത്തെ എങ്ങനെ മുന്‍പോട്ട് കൊണ്ടുപോകുവാന്‍ കഴിയും എന്നോര്ത്ത് വ്യസനപ്പെടുകയാണ് രാജേഷ്. കാരുണ്യമതികളായ നാട്ടുകാരുടെ സഹായത്തോടുകുടിയാണ് രാജേഷ് ഇതുവരെ പിടിച്ചു നിന്നത്.രാഹുലിന്റെ രോഗത്തെ കുറിച്ചറിഞ്ഞ വോക്കിംഗ് കാരുണ്യ ഒക്ടോബര്‍ മാസത്തെ ധനസഹായത്തിനായി രാഹുലിനെ തിരഞ്ഞെടുക്കുകയായിരുന്നു.ഈ സംരംഭത്തെ സഹായിച്ച യു.കെയിലെ സന്മനസുള്ള എല്ലാസുഹൃത്തുക്കള്‍ക്കും വോക്കിംഗ് കാരുണ്യ നന്ദി അറിയിക്കുന്നു.