CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Minutes 11 Seconds Ago
Breaking Now

യോർക്ക്ഷയർ മലയാളി ക്ലബ് ഈസ്റ്റർ ആഘോഷം ഗംഭീരമാക്കി

യോർക്ക്ഷയറിലെ പ്രമുഖ മലയാളി സംഘടനയായ യോർക്ക്ഷയർ മലയാളി ക്ലബ് ക്രിസ്തു ദേവന്റെ ഉയിർപ്പ് തിരുന്നാൾ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഏപ്രിൽ 11 ശനിയാഴ്ച ഹസേൽസ്ഫീൽഡിൽ വച്ച് നടത്തപ്പെട്ട ആഘോഷപരിപാടികൾ വൈവിധ്യമാർന്ന കലാപരിപാടികൾ കൊണ്ട് ശ്രദ്ധേയമായി. ആനുകാലിക സംഭവവികാസങ്ങളെയും സാമൂഹ്യ പ്രസക്തിയുള്ള വിഷയങ്ങളെയും നർമ്മ രസത്തോടെ അവതരിപ്പിച്ച സ്കിറ്റുകളും, മറ്റു കലാപരിപാടികളും കാണികളുടെ കയ്യടി നേടി. യോർക്ക്‌ഷയർ മലയാളി ക്ലബ് ട്രഷറർ വിത്സണ്‍ ജോസഫിന്റെ സ്വാഗതത്തോടെ ആരംഭിച്ച ഈസ്റ്റർ ആഘോഷ പരിപാടിയിൽ സെക്രട്ടറി വിനോദ് ചെറിയാൻ റിപ്പോർട്ട്‌ അവതരിപ്പിക്കുകയും ചെയർമാൻ ജോജി തോമസ്‌ പരിപാടിയുടെ വിജയത്തിനായി പ്രയത്നിച്ചവർക്കും പങ്കാളികളായവർക്കും നന്ദി പറയുകയും ചെയ്തു.  




കൂടുതല്‍വാര്‍ത്തകള്‍.