CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Minutes 39 Seconds Ago
Breaking Now

മാസ്റ്റർ കെൻ വിനോദ് വർക്കി ഉത്ഘാടനം നിർവഹിച്ച DMA യുടെ ഈസ്റ്റർ വിഷു ആഘോഷം മാതൃകയായി

യുകെയിലെ മലയാളികളുടെ ആദ്യ കാല മലയാളീ അസോസിയേഷൻ ആയ ഡോർസെറ്റ്  മലയാളീ അസോസിയേഷൻ (DM A ) അതിന്റെ പതിനാലാമത് പ്രവർത്തന വർഷം ആരംഭവും ഈസ്റ്റർ വിഷു ആഘോഷവും ശനിയാഴ്ച കിംഗ്‌സ്റ്റൻ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടന്നു . ലണ്ടൻ ഒളിബിക്ക്സിനെ ഡോർസെറ്റ് കൌണ്ടിയിൽ നിന്നും ഉത്ഘാടന വേളയിൽ പ്രതിനിധീകരിച്ച് മാസ്റ്റർ കെൻ വിനോദ് വർക്കി വന്നു. . DMA യുടെ തന്നെ അംഗങ്ങൾ ആയ വിനോദ് ജൂല്ലി ദമ്പതികളുടെ മകനാണ് കെൻ . DMA യുടെ പ്രോഗ്രാമുകളിൽ എന്നും കാഴ്ചക്കാരനായി ഉണ്ടായിരുന്ന മാസ്റ്റർ കെൻ ഉത്ഘാടനത്തിനു എത്തിയത് അംഗങ്ങൾ ഏറെ സന്തോഷത്തോടെ സീകരിച്ചു. മാസ്റ്റർ കെൻ നിലവിളക്ക് കൊളുത്തിയപ്പോൾ സദസ് കരഘോഷത്തിൽ മുഖരിതം ആയി. സമൂഹത്തിൽ വിശുദ്ധരായ ഉന്നത സ്ഥാന ലബ്ധിയിൽ ഉള്ളവരെ സിസൃഷിക്കാൻ ലക്ഷങ്ങൾ ഓടി എത്തും. എന്നാൽ ജനിച്ച ദിനം മുതൽ ഒരു പാപം പോലും ചെയ്തിട്ടില്ലാത്ത , മക്കയിലോ പാപനാശിനിയിലോ ഒരു കുമ്പസാര കൂട്ടിലോ പോകണ്ടാത്ത വിശുദ്ധനായ മാസ്റ്റർ കെൻ വിനോദിന്റെ സാന്നിധ്യം മൂലം ഉത്ഘാടന സദസിനെ മഹനീയം ആക്കി. DMA യുടെ പ്രസിഡന്റ്‌ തോമസ്‌ ജോർജ് അധ്യക്ഷം വഹിച്ച യോഗത്തിന് വൈസ് പ്രസിഡന്റ്‌ സ്വാഗതം ആശംസിച്ചു . സെക്രട്ടറി ബിബിൻ റിപ്പോർട്ടും ട്രഷറർ ലൂയിസ് സജി കണക്കും അവതരിപ്പിച്ചു. ചായ സൽക്കാരത്തിന് ശേഷം നടന്ന വിഷു കണിക്കും കൈനീട്ടത്തെ തുടർന്ന് നടന്ന കലാപരിപാടികൾക്കും മുഴുവൻ അംഗങ്ങളുടെയും സജീവ സഹകരണം ഉണ്ടായിരുന്നു . അത്താഴത്തിനു ശേഷം ന്യൂകാസിലിലെ സിബി ചേട്ടനും UUKMA യൂടെ പ്രസിഡന്റ്‌ അസി ചേട്ടനും തന്നെ പോലെ തന്റെ അയൽക്കാരനെ സ്നേഹിക്കാൻ പറഞ്ഞ യേശു ദേവന്റെ മാതൃക പിന്തുടരണമെന്ന് പറഞ്ഞു. ഈസ്റ്റർ സ്കിറ്റു കൂടി അതിനു ശേഷം അവതരിപ്പിച്ചു. UUKMA റീജിയണൽ സെക്രട്ടറി കെ.എസ് ജോണ്‍സൻ നന്ദി പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.