CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 37 Minutes 8 Seconds Ago
Breaking Now

ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കാനുള്ള ഗഗന്‍യാന്‍ ദൗത്യം തുടരും ; 2022ല്‍ അത് പ്രാവര്‍ത്തികമാക്കുമെന്നും ഐഎസ്ആര്‍ഒ

സാറ്റലൈറ്റ് ദൗത്യങ്ങളും, മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ദൗത്യവും യാതൊരു കുഴപ്പവും ഇല്ലാതെ തന്നെ മുന്നോട്ട് പോകും

ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കുന്ന ഗഗന്‍യാന്‍ ദൗത്യം തുടരും. ചന്ദ്രയാന്‍ 2ലെ അവസാന സമയത്തുള്ള നേരിയ തിരിച്ചടി ഗഗന്‍യാനെ ബാധിക്കില്ല. 

2022ലാണ് ഗഗന്‍യാന്‍ പദ്ധതി പ്രാവര്‍ത്തികമാക്കുക. ചന്ദ്രയാന്‍ ദൗത്യത്തിനും ഗഗന്‍യാനിനും രണ്ട് തരത്തിലുള്ള ലക്ഷ്യങ്ങളും പ്രവര്‍ത്തനങ്ങളുമാണ് ഉള്ളതെന്നും ഐ.എസ്.ആര്‍.ഒ വ്യക്തമാക്കി. ചന്ദ്രയാനില്‍ നിന്നും വ്യത്യസ്തമായി മനുഷ്യരെ ബഹിരാകാശത്ത് ഇറക്കാനും അവരെ സുരക്ഷിതമായി ഭൂമിയില്‍ തിരികെ എത്തിക്കാനും ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ് 'ഗഗന്‍യാന്‍' പദ്ധതി. ബഹിരാകാശ ഏജന്‍സി പറഞ്ഞു.

'ഗഗന്‍യാന്‍ ദൗത്യം സംബന്ധിച്ച് യാതൊരു കുഴപ്പവും ഉണ്ടാകില്ല. തിരിച്ചടി യാതൊരു വിധത്തിലും ബാധിക്കില്ല. സാറ്റലൈറ്റ് ദൗത്യങ്ങളും, മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ദൗത്യവും യാതൊരു കുഴപ്പവും ഇല്ലാതെ തന്നെ മുന്നോട്ട് പോകും. ഒരു ദൗത്യവും ഓരോ തരത്തിലുള്ളതാണ്.' ബംഗളുരുവിലെ ഐ.എസ്.ആര്‍.ഒ ആസ്ഥാനത്തെ എര്‍ത്ത് ഒബ്‌സര്‍വേഷന്‍സ് ആപ്പ്‌ളിക്കേഷന്‍സ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പ്രോഗ്രാം ഓഫീസിലെ ഡയറക്ടര്‍ പി.ജി.ദിവാകര്‍ പറയുന്നു.

ചന്ദ്രയാന്‍ 2 ദൗത്യം 90 മുതല്‍ 95 ശതമാനം വരെ വിജയകരമെന്ന് വ്യക്തമാക്കി ഐ.എസ്.ആര്‍.ഒ വ്യക്തമാക്കിയിരുന്നു. ചന്ദ്രന്റെ ഭ്രമണപഥത്തില്‍ വലം വയ്ക്കുന്ന ചന്ദ്രയാന്‍ 2 ഓര്‍ബിറ്റര്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തന ക്ഷമമാണെന്നും ഏഴുവര്‍ഷം ചന്ദ്രനെ ഭ്രമണം ചെയ്യുമെന്നും ഐ.എസ്.ആര്‍.ഒ അധികൃതര്‍ അറിയിച്ചിരുന്നു. നേരത്തെ പദ്ധതിയിട്ടതില്‍ നിന്ന് ആറുവര്‍ഷം കൂടുതലാണിത്. നേരത്തെ ഒരു വര്‍ഷം ഭ്രമണം ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. ദൗത്യം ഏറെ വെല്ലുവിളികള്‍ നിറഞ്ഞതാണെന്നും ഐ.എസ്.ആര്‍.ഒ വ്യക്തമാക്കിയിരുന്നു.

 

 




കൂടുതല്‍വാര്‍ത്തകള്‍.