CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 32 Minutes 32 Seconds Ago
Breaking Now

മകളെ കൈയിലെടുത്ത് പിതാവ് ട്രെയിന് മുന്നിലേക്ക് ചാടി; പിതാവ് കൊല്ലപ്പെട്ടു, മകള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു; ഹൃദയം നിലയ്ക്കുന്ന നിമിഷത്തില്‍ 5 വയസ്സുകാരിയെ ട്രെയിന് കീഴില്‍ നിന്നും പുറത്തെത്തിച്ച് യാത്രക്കാര്‍

45-കാരനായ വ്യക്തിയാണ് ചെറിയ പെണ്‍കുട്ടിയുമായി ആത്മഹത്യക്ക് ഇറങ്ങിയത്

ന്യൂയോര്‍ക്ക് നഗരത്തിലെ ട്രെയിന് കീഴില്‍ നിന്നും അഞ്ച് വയസ്സുള്ള പെണ്‍കുട്ടിയെ ജീവനോടെ പുറത്തെത്തിക്കുന്ന ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. മകളെ കൈയിലെടുത്ത് പിതാവ് ട്രെയിന് മുന്നില്‍ ചാടുകയായിരുന്നു. പിതാവിന്റെ ജീവന്‍ പൊലിഞ്ഞെങ്കിലും പെണ്‍കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. കിംഗ്‌സ്ബ്രിഡ്ജ് റോഡ് സ്‌റ്റേഷനില്‍ തിങ്കളാഴ്ച രാവിലെ 8 മണിയോടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. 

45-കാരനായ വ്യക്തിയാണ് ചെറിയ പെണ്‍കുട്ടിയുമായി ആത്മഹത്യക്ക് ഇറങ്ങിയത്. പിതാവ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി എമര്‍ജന്‍സി ജീവനക്കാര്‍ സ്ഥിരീകരിച്ചു. അപകടത്തില്‍ നിന്നും രക്ഷപ്പെട്ട മകളെ രണ്ട് പേര്‍ ചേര്‍ന്ന് ട്രെയിന് കീഴില്‍ നിന്നും പുറത്തെടുക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പുറത്ത് ബാഗുമായി പെണ്‍കുട്ടി ട്രെയിന് കീഴില്‍ നിന്നും ഇഴഞ്ഞ് പുറത്തെത്തി. 

ഒരാള്‍ കുട്ടിയെ ട്രാക്കില്‍ നിന്നും എടുത്ത് മുകളില്‍ നിന്നിരുന്ന ആളുകള്‍ക്ക് കൈമാറി. പിതാവിന്റെ പേരുപറഞ്ഞ് കരയുന്ന കുട്ടിയുടെ ശബ്ദം കേട്ടതോടെയാണ് താന്‍ ട്രാക്കിലേക്ക് ചാടിയതെന്ന് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ 29-കാരന്‍ സീസര്‍ ഡൊമിന്‍ഗ്വെസ് പറഞ്ഞു. പെണ്‍കുട്ടിയുമായി പിതാവ് സ്വയം ട്രെയിന് മുന്നിലേക്ക് ചാടുകയായിരുന്നുവെന്ന് സംഭവങ്ങള്‍ക്ക് ദൃക്‌സാക്ഷിയായ സീസര്‍ കൂട്ടിച്ചേര്‍ത്തു. 

ട്രെയിന് അടിയില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട കുട്ടിക്ക് നിസ്സാര പരുക്കുകള്‍ മാത്രമാണ് ഏറ്റത്. കുട്ടി ജേക്കോബി മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലാണ്. ന്യൂയോര്‍ക്ക് പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.