CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 36 Minutes 9 Seconds Ago
Breaking Now

ഇങ്ങള് പൊരിക്ക് ദാദ; ഗാംഗുലി ഇന്ത്യന്‍ ക്രിക്കറ്റിന്റെ അമരത്ത് എത്തുമ്പോള്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കാണുന്ന സ്വപ്നം ഇതാണ്

വിജയകരമായ കരിയറില്‍ ഉടനീളം സൗരവ് ഗാംഗുലി കാണിച്ച ആവേശം ബിസിസിഐ പ്രസിഡന്റ് പദവിയിലും തുടരുമെന്നാണ് മാസ്റ്റര്‍ ബ്ലാസ്റ്ററുടെ പ്രതീക്ഷ.

സൗരവ് ഗാംഗുലി, കൊല്‍ക്കത്തയുടെ ഈ രാജകുമാരന്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ ഇന്ന് കാണുന്ന നിലയിലേക്ക് വളര്‍ത്തിയതില്‍ സുപ്രധാന പങ്കുവഹിച്ച കിരീടം വെയ്ക്കാത്ത രാജാവ് തന്നെയാണ്. മെല്ലെപ്പോക്ക് ബാറ്റിംഗും, ഉറക്കം തൂങ്ങിയ ഫീല്‍ഡിംഗും കണ്ടുമടുത്ത ഇന്ത്യന്‍ ടീമിലേക്ക് ആവേശത്തിന്റെ തിരയിളക്കം സമ്മാനിച്ച ക്യാപ്റ്റനായിരുന്നു ഗാംഗുലി. ടീമിന്റെ മുഖം മാറ്റിമറിച്ച ആ ക്രിക്കറ്റര്‍ ബിസിസിഐ തലപ്പത്തേക്ക് എത്തുമ്പോള്‍ പഴയ സഹതാരം കൂടിയായ ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പ്രതീക്ഷകള്‍ എന്തൊക്കെയാണ്?

വിജയകരമായ കരിയറില്‍ ഉടനീളം സൗരവ് ഗാംഗുലി കാണിച്ച ആവേശം ബിസിസിഐ പ്രസിഡന്റ് പദവിയിലും തുടരുമെന്നാണ് മാസ്റ്റര്‍ ബ്ലാസ്റ്ററുടെ പ്രതീക്ഷ. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായ ഗാംഗുലി ഒക്ടോബര്‍ 23ന് നടക്കുന്ന ബോര്‍ഡിന്റെ വാര്‍ഷിക യോഗത്തില്‍ ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടാനുള്ള ഒരുക്കത്തിലാണ്. 

'അദ്ദേഹം ക്രിക്കറ്റ് കളിച്ച രീതി, അവിടെ നിന്നും പുറത്ത് പോകുകയും രാജ്യത്തെ സേവിക്കുകയും ചെയ്ത അതേ നിലവാരത്തില്‍ ബിസിസിഐയിലും സേവനം ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല. അതേ ഏകാഗ്രതയോടെ, ശ്രദ്ധയോടെ അത് തുടരും. എനിക്ക് അറിവുള്ള ഗാംഗുലി ഇങ്ങനെയാണ്', ടെണ്ടുല്‍ക്കര്‍ പറഞ്ഞു. 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.