CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 38 Minutes 11 Seconds Ago
Breaking Now

ഹാരിയെ വിവാഹം ചെയ്യാന്‍ പോകുന്നതായി പറഞ്ഞപ്പോള്‍ ബ്രിട്ടീഷ് സുഹൃത്തുക്കള്‍ തന്നെ പിന്തിരിപ്പിക്കാന്‍ നോക്കിയെന്ന് മേഗന്‍

ഈ കാര്യമറിഞ്ഞാല്‍ ബ്രിട്ടന്‍ ടാബ്ലോയിഡ് മാധ്യമങ്ങള്‍ തന്റെ ജീവിതം നശിപ്പിക്കുമെന്നാണ് പറഞ്ഞത്

ബ്രിട്ടീഷ് രാജകുമാരന്‍ പ്രിന്‍സ് ഹാരിയുടെയും മേഗന്‍ മര്‍ക്കലിന്റെയും വിവാഹം ഏറെ ആഘോഷമായിരുന്നു. അതേ സമയം തന്നെ ബ്രിട്ടീഷ് മാധ്യമങ്ങളുടെ ആക്രമണങ്ങളും മേഗന്റെ നേരെ വന്നിരുന്നു. വിവാഹ മോചിത, ആഫ്രിക്കന്‍ പാരമ്പര്യം,ബ്രിട്ടീഷ് കുടുംബത്തില്‍ നിന്നും പുറത്തുള്ള ആള്‍,ഹാരിയെക്കാളും മൂന്നു വയസ്സു കൂടുതല്‍ ഇവയൊക്കെയാണ് മേഗനെ ബ്രിട്ടന്‍ മാധ്യമങ്ങള്‍ ആക്രമിക്കാന്‍ കാരണം. ഇപ്പോഴിതാ ബ്രിട്ടീഷ് രാജകുമാരിയായപ്പോള്‍ മുതല്‍ തന്റെ ജീവിതത്തില്‍ വന്ന മാറ്റങ്ങളെക്കുറിച്ചും പ്രയാസങ്ങളെക്കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് മേഗന്‍.

താന്‍ ഹാരിയുമായി പ്രണയത്തിലാണെന്നും വിവാഹം കഴിക്കാന്‍ പോകുന്നതായും ബ്രിട്ടീഷ് സുഹൃത്തുക്കളോട് പറഞ്ഞപ്പോള്‍ അവര്‍ തന്നെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു എന്നാണ് മേഗന്‍ തുറന്നു പറഞ്ഞിരിക്കുന്നത്.അതിനുള്ള കാരണമായി സുഹൃത്തുക്കള്‍ പറഞ്ഞത് ഈ കാര്യമറിഞ്ഞാല്‍ ബ്രിട്ടന്‍ ടാബ്ലോയിഡ് മാധ്യമങ്ങള്‍ തന്റെ ജീവിതം നശിപ്പിക്കുമെന്നാണ്. ഒരു സാധാരണക്കാരിയായ അമേരിക്കന്‍ ആയതിനാല്‍ എനിക്കത് അപ്പോള്‍ മനസ്സിലായില്ലെന്നും മേഗന്‍ പറഞ്ഞു. ഹാരിയെയുടെയും മേഗന്റെയും 'ഏന്‍ ആഫ്രിക്കന്‍ ജേര്‍ണി' എന്ന  ഡോക്യമെന്ററിയിലാണ് മേഗന്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. തന്നെക്കുറിച്ച് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ വിഷണ്ണയാണെന്നും മേഗന്‍ പറഞ്ഞു.

ബ്രിട്ടന്‍ രാജ നിയമങ്ങള്‍ക്കപ്പുറത്തു നിന്ന് സാമൂഹ്യപ്രവര്‍ത്തനത്തിലും മറ്റും ഇടപെടുന്ന മേഗനെ പലരും ഡയാന രാജകുമാരിയുമായി താരതമ്യം ചെയ്യാറുണ്ട്.നേരത്തെ മേഗനെ പറ്റി തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച ബ്രിട്ടീഷ് മാധ്യമങ്ങള്‍ക്കെതിരെ പ്രിന്‍സ് ഹാരി നിയമനടപടി സ്വീകരിച്ചിരുന്നു. 2018 ലായിരുന്നു മേഗന്റെയും ഹാരിയുടെയും വിവാഹം.ഇരുവര്‍ക്കും ഒരു കുഞ്ഞുണ്ട്.

 

 




കൂടുതല്‍വാര്‍ത്തകള്‍.