CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 46 Minutes 7 Seconds Ago
Breaking Now

ടി20യില്‍ സെഞ്ചുറി തികച്ച് രോഹിത് ശര്‍മ്മ; നൂറ് ട്വന്റി20 മത്സരങ്ങള്‍ കളിച്ച ഇന്ത്യയുടെ രണ്ടാമത്തെ താരം; ഇത് അഭിമാന നിമിഷം

രാജ്‌കോട്ടില്‍ ബംഗ്ലാദേശിന് എതിരായ രണ്ടാം ടി20 മത്സരത്തിന് ഇറങ്ങിയതോടെയാണ് രോഹിത് ശര്‍മ്മ ഈ നേട്ടം കുറിച്ചത്.

രാജ്യത്തിന് വേണ്ടി നൂറ് ട്വന്റി20 മത്സരങ്ങള്‍ കളിച്ച രണ്ടാമത്തെ ഇന്ത്യന്‍ ക്രിക്കറ്ററായി രോഹിത് ശര്‍മ്മ. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ക്യാപ്റ്റന്‍ ഹര്‍മാന്‍പ്രീത് കൗറാണ് ഈ നേട്ടം കുറിച്ച ആദ്യ ഇന്ത്യന്‍ താരം. പുരുഷ താരങ്ങളില്‍ ഹൃസ്വ ഫോര്‍മാറ്റില്‍ 100 മത്സരങ്ങള്‍ പിന്നിട്ട ഏക താരം പാക് ഓള്‍റൗണ്ടര്‍ ഷൊയിബ് മാലികാണ് (111). 

രാജ്‌കോട്ടില്‍ ബംഗ്ലാദേശിന് എതിരായ രണ്ടാം ടി20 മത്സരത്തിന് ഇറങ്ങിയതോടെയാണ് രോഹിത് ശര്‍മ്മ ഈ നേട്ടം കുറിച്ചത്. ക്യാപ്റ്റനായി ഏറ്റവും കൂടുതല്‍ തവണ ഇറങ്ങിയ നേട്ടത്തില്‍ ഷാഹിദ് അഫ്രിദിയെയും താരം മറികടന്നു. ബംഗ്ലാദേശിന് എതിരായ ആദ്യ ടി20 മത്സരത്തില്‍ ഇതിഹാസ താരം എംഎസ് ധോണിയെ ഈ റെക്കോര്‍ഡില്‍ രോഹിത് പിന്നിലാക്കി. 

സ്ഥിരം ക്യാപ്റ്റന്‍ വിരാട് കോലിക്ക് ഇടവേള നല്‍കി രോഹിത്താണ് ഇക്കുറി ടീമിനെ നയിക്കുന്നത്. നവംബര്‍ 14ന് ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ വിരാട് തിരിച്ചെത്തും. ഇന്ത്യക്കായി നൂറാം ടി20 കളിക്കുന്നത് അഭിമാന നിമിഷമാണെന്ന് രോഹിത് ശര്‍മ്മ മത്സരത്തിന് മുന്‍പ് പ്രതികരിച്ചു. 

'ഇത്രയും മത്സരങ്ങള്‍ കളിക്കുമെന്ന് ആദ്യം കരുതിയില്ല. ലഭിച്ച അവസരങ്ങള്‍ക്ക് നന്ദി. കയറ്റവും ഇറക്കവും നിറഞ്ഞ ദീര്‍ഘമായ യാത്രയായിരുന്നു ഇത്. നിലവിലെ അവസ്ഥയില്‍ സന്തോഷമുണ്ട്', രോഹിത് പറഞ്ഞു. 

 

 




കൂടുതല്‍വാര്‍ത്തകള്‍.