CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 39 Minutes 30 Seconds Ago
Breaking Now

മന്ത്രി എംഎം മണിയ്ക്ക് നാവുപിഴ ; ശിശുദിനം നെഹ്രു അന്തരിച്ച സുദിനമെന്ന് പ്രസംഗം

നെഹ്രുവിന്റെ സ്മരണയ്ക്ക് മുന്നില്‍ ആദരാഞ്ജലിയര്‍പ്പിച്ച് നമുക്ക് തുടങ്ങാമെന്ന് പറഞ്ഞാണ് എംഎം മണി അധ്യക്ഷ പ്രസംഗം തുടങ്ങിയത്.

സംസ്ഥാന സഹകരണ വാരാഘോഷം സമാപന ചടങ്ങില്‍ മന്ത്രി എംഎം മണിയ്ക്ക് നാവു പിഴ. ഇന്നൊരു മഹത്തായ സുദിനമാണ്. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രു അന്തിരിച്ച സുദിനമെന്നായിരുന്നു മണി പറഞ്ഞത്.

ഇന്ത്യയിലെ സഹകരണ പ്രസ്ഥാനത്തിന് രൂപം കൊടുക്കുന്നതിന് നല്ല പങ്കുവഹിച്ച ആദരണീയനായ മുന്‍ പ്രധാനമന്ത്രി. ദീര്‍ഘനാള്‍ ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ പോരാടി ദീര്‍ഘനാള്‍ നമ്മെ നയിച്ച നെഹ്രുവിന്റെ സ്മരണയ്ക്ക് മുന്നില്‍ ആദരാഞ്ജലിയര്‍പ്പിച്ച് നമുക്ക് തുടങ്ങാമെന്ന് പറഞ്ഞാണ് എംഎം മണി അധ്യക്ഷ പ്രസംഗം തുടങ്ങിയത്.

ഏതായാലും സോഷ്യല്‍മീഡിയ ഏറ്റെടുത്തു കഴിഞ്ഞു സംഭവം.




കൂടുതല്‍വാര്‍ത്തകള്‍.