CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 46 Minutes 20 Seconds Ago
Breaking Now

സ്ഥലം മാറ്റിയ എസ്‌ഐ പ്രതിഷേധിച്ചത് വ്യത്യസ്തമായി ; ചാര്‍ജെടുക്കാന്‍ 60 കിമീ ഓടി കുഴഞ്ഞുവീണു

നിര്‍ബന്ധപൂര്‍വ്വം തന്നെ സ്ഥലം മാറ്റിയ നടപടിയെ ചോദ്യം ചെയ്തു കൊണ്ടാണ് എസ് ഐ വിജയ് പ്രതാപ് പുതിയ സ്റ്റേഷനിലേക്ക് ഓടിയത്.

ജോലിയോട് ആത്മാര്‍ത്ഥത കാണിക്കുന്നവര്‍ക്ക് ചിലപ്പോഴൊക്കെ മുകളില്‍ നിന്നുള്ള നടപടികള്‍ വേദനയുണ്ടാക്കും. ന്യായമില്ലാത്ത പല സ്ഥലം മാറ്റങ്ങളും പോലീസ് വിഭാഗത്തില്‍ പ്രതികരിക്കാനാകാതെ അനുസരിക്കുന്നവരുമുണ്ട്. ഏതായാലും ഒരു എസ്‌ഐയുടെ പ്രതിഷേധം ചര്‍ച്ചയാകുകയാണ്. പുതിയ പോലീസ് സ്‌റ്റേഷനില്‍ ചാര്‍ജെടുക്കാന്‍ 60 കിലോമീറ്റര്‍ ഓടിയ പോലീസ് ഉദ്യോഗസ്ഥനാണ് താരം.

നിര്‍ബന്ധപൂര്‍വ്വം തന്നെ സ്ഥലം മാറ്റിയ നടപടിയെ ചോദ്യം ചെയ്തു കൊണ്ടാണ് എസ് ഐ വിജയ് പ്രതാപ് പുതിയ സ്റ്റേഷനിലേക്ക് ഓടിയത്. 60 കിലോമീറ്റര്‍ നിര്‍ത്താതെ ഓടിയ വിജയ് ഒടുവില്‍ തളര്‍ന്നുവീണു. യുപിയിലെ ബത്തോലി എന്ന സ്ഥലത്തേക്കായിരുന്നു എസ്‌ഐയുടെ സ്ഥലം മാറ്റം.

റോഡിലൂടെ എസ് ഐ നിര്‍ത്താതെ ഓടുന്നതു പലരും ക്യാമറയില്‍ പകര്‍ത്തി സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരുന്നു.തളര്‍ന്നു വീണ എസ്‌ഐ ഇപ്പോള്‍ ചികിത്സയിലാണ്. സ്ഥലം മാറ്റിയ മുതിര്‍ന്ന ഉദ്യോഗസ്ഥനോടുള്ള പ്രതിഷേധമാണിതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.