CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 25 Minutes 13 Seconds Ago
Breaking Now

നാല് പെണ്‍മക്കളെ പീഡിപ്പിച്ചു ; മലപ്പുറത്ത് പിതാവ് അറസ്റ്റില്‍

പത്തു വയസുള്ള ഇളയ കുട്ടിയാണ് സ്‌കൂളിലെ കൗണ്‍സിലിങിനിടെ പീഡന വിവരം അധ്യാപകരോട് പറഞ്ഞത്.

മലപ്പുറം വളാഞ്ചേരിയില്‍ നാലു പെണ്‍മക്കളെ ലൈംഗീകമായി പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍. പത്ത്, പതിമൂന്ന്, പതിനഞ്ച്, പതിനേഴ് വയസു പ്രായമുള്ള കുട്ടികളെയാണ് ഇയാള്‍ പീഡിപ്പിച്ചിരുന്നത്. സ്‌കൂള്‍ കൗണ്‍സിലിങിനിടെയാണ് വിവരം പുറത്തുവന്നത്.

പത്തു വയസുള്ള ഇളയ കുട്ടിയാണ് സ്‌കൂളിലെ കൗണ്‍സിലിങിനിടെ പീഡന വിവരം അധ്യാപകരോട് പറഞ്ഞത്. തന്റെ മൂന്നു സഹോദരിമാര്‍ക്കും സമാന അനുഭവം ഉണ്ടെന്നും കുട്ടി പറഞ്ഞു. തുടര്‍ന്ന് മറ്റു മക്കളോടും വിവരങ്ങള്‍ തേടി.

പോക്‌സോ കേസ് ചുമത്തിയാണ് പിതാവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കുട്ടികളുടെ അമ്മയുടെ മൊഴിയും പോലീസ് രേഖപ്പെടുത്തി. ഇവര്‍ ജോലിയ്ക്ക് പോയിരുന്ന സമയത്തായിരുന്നു പീഡനം. പ്രതി പലപ്പോഴും മദ്യപിച്ചായിരുന്നു വീട്ടിലെത്തിയിരുന്നതെന്ന് അമ്മ മൊഴി നല്‍കി.




കൂടുതല്‍വാര്‍ത്തകള്‍.