Breaking Now

മലയാളി സമൂഹത്തിന്റെ നന്മയ്ക്കായി എക്‌സിറ്റര്‍ കേരള കമ്മ്യൂണിറ്റി രൂപീകരിച്ചു; മുന്നില്‍ നിന്ന് നയിക്കാന്‍ ശക്തമായ നേതൃത്വം

1993 ഏപ്രില്‍ 11ന് പുറത്തിങ്ങിയ 'വാത്സല്യം' എന്ന ചിത്രം മലയാളിയുടെ നെഞ്ചിലെ നീറുന്ന ഓര്‍മ്മയാണ്. തന്റെ തൂലികാസ്പര്‍ശം കൊണ്ട് മലയാളിയുടെ പച്ചയായ ജീവിതം വരച്ച് കാണിച്ച്, അവരുടെ ഉള്ളം നിറച്ച ലോഹിതദാസും, വില്ലനും, കൊമേഡിയനും, സംവിധായകനും, നിര്‍മ്മാതാവുമായി തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങിയ കൊച്ചിന്‍ ഹനീഫയും ചേര്‍ന്നൊരുക്കിയ വാത്സല്യത്തില്‍ മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി ജീവിച്ച് കാണിച്ച മേലേടത്ത് രാഘവന്‍ നായര്‍ മലയാളത്തിന്റെ അഭ്രപാളിയില്‍ മറക്കാനാകാത്ത എണ്ണം പറഞ്ഞ കഥാപാത്രമാണ്. 

ബഹുഭൂരിപക്ഷം വരുന്ന എക്‌സിറ്റര്‍ മലയാളികള്‍ ഇന്ന് മേലേടത്ത് രാഘവന്‍ നായരുടെ റോള്‍ ജീവിച്ച് തീര്‍ക്കുകയാണ് എന്ന് പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയില്ല. 2006-ല്‍ രൂപീകൃതമായ എക്‌സിറ്റര്‍ മലയാളി അസോസിയേഷന്‍ (ഇമ) അംഗങ്ങളുടെ തനത് സംസ്‌കാരവും ആചാരങ്ങളും കാത്തുസൂക്ഷിക്കുന്നതിലും, അവരെ പരസ്പര സ്‌നേഹത്തിലും, വിശ്വാസത്തിലും, സഹകരണത്തിലും ജനാധിപത്യ മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ഒറ്റക്കെട്ടായി കൊണ്ടുപോകുന്നതിലും ഏതൊരു പ്രവാസി സംഘടനയ്ക്കും മാതൃകയാണ്. 

എന്നാല്‍ 2018-20 കാലഘട്ടത്തില്‍ അധികാരത്തില്‍ വന്ന ഇമ നേതൃത്വം സംഘനയുടെ പരസ്യത്തില്‍ നിന്നും മാറി നഗ്നമായ ജനാധിപത്യ വിരസതയും ഏകാധിപത്യ രീതിയുമായി മുന്നോട്ട് പോകുകയും അതിനെ പരസ്യമായി എതിര്‍ത്ത ആറു പേര്‍ക്കെതിരെ സസ്‌പെന്‍ഷന്‍ തുടങ്ങിയ പ്രതികാര ശിക്ഷാ നടപടിയിലേക്ക് കടക്കുകയാണ് ഉണ്ടായത്. ഇതില്‍ പ്രതിഷേധിച്ച് ഇമ എന്ന സംഘടന സ്ഥാപിക്കുന്നതിലും അതിലെ വളരെ കാലം നയിക്കുകയും ചെയ്ത ആത്മാഭിമാനവും സംഘടനാ ബോധവുമുള്ള ജനാധിപത്യ വിശ്വാസികളായ മേലേടത്ത് രാഘവന്‍മാര്‍ ചേര്‍ന്ന് ഈ മാസം ഒന്നാം തീയതി ഷിബു വഞ്ചിപുരയുടെ ഭവനത്തില്‍ ചേര്‍ന്ന് എക്‌സിറ്റര്‍ കേരള കമ്മ്യൂണിറ്റിക്ക് (ഇകെസി) രൂപം നല്‍കി. 

എക്‌സിറ്റര്‍ മലയാളിയുടെ മാന്യതയുടെയും സൗമ്യതയുടെയും ആദര്‍ശത്തിന്റെയും മുഖമായ അവരുടെ പ്രിയപ്പെട്ട ബൈജു ചേട്ടന്‍ (കുര്യന്‍ ചാക്കോ) ചെയര്‍മാനായി പുതിയ സംടന നിലവില്‍ വന്നതിനാല്‍ എക്‌സിറ്റര്‍ മലയാളി സമൂഹത്തില്‍ ഐശ്വര്യവും സമാധാനവും നിലനില്‍ക്കുമെന്ന് ഉറപ്പിക്കാം. 

ഇമയ്ക്ക് നേതൃത്വം നല്‍കുകയും സംഘടനയുടെ വളര്‍ച്ചയില്‍ അഭിമാനകരമായ സഹായസഹകരണങ്ങള്‍ നല്‍കുകയും ചെയ്ത രാജേഷ് ജി നായര്‍ പ്രസിഡന്റായി എത്തുമ്പോള്‍ ഇകെസി ശക്തമായി മുന്നോട്ട് പോകുക തന്നെ ചെയ്യും. 

ജോമോന്‍ തോമസ് (സെക്രട്ടറി), സെബാസ്റ്റിയന്‍ സക്കറിയ, ബിനോയ് പോള്‍ തുടങ്ങിയ യുവനിരയുടെ സാന്നിധ്യം സംഘടനയ്ക്ക് ഊര്‍ജ്ജസ്വലത നല്‍കുമെന്നത് അഭിമാനകരമായ കാര്യം തന്നെ. എക്‌സിറ്റര്‍ മലയാളിയുടെ എന്ത് ആവശ്യത്തിനും ഏറ്റവും ആദ്യം ഓടിയെത്തുന്ന സമൂഹത്തില്‍ പകരം വെയ്ക്കാനില്ലാത്ത അവരുടെ സ്വന്തം ഹാന്റിമാനായ ജിന്നി തോമസിന്റെ കരങ്ങളില്‍ ഇകെസിയുടെ ഖജനാവ് ഭദ്രം എന്ന് നിസംശയം പറയാം. 

ഷൈനി പോള്‍ (വൈസ് പ്രസിഡന്റ്), അമൃതാ ജെയിംസ്, രഹനാ പോള്‍ എന്നിവര്‍ വനിതകളുടെ ശക്തമായ സാന്നിധ്യമാകുമ്പോള്‍ ഷിബു സേവ്യര്‍, ജിതാ ജോളി, അലീനാ പോള്‍ പാലാട്ടി, അമൃതാ ദിലീപ് എന്നിവര്‍ ചേര്‍ന്ന് കലാകായിക മേഖലയില്‍ ഇകെസിക്ക് ശക്തമായ മുന്നേറ്റം നടത്താന്‍ സാധിക്കും. 

കൂടാതെ സംഘടാ പ്രവര്‍ത്തനങ്ങളുടെ നെടുംതൂണായി, ഇമയുടെ വളര്‍ച്ചയില്‍ വളരെയേറെ സംഭാവനകള്‍ നല്‍കിയിട്ടുള്ള പൊന്നച്ചായനും (മാത്യു കൊച്ചുമ്മന്‍), ദിലീപ് കുമാറും, പീറ്റര്‍ ജോസഫും ഒന്നിക്കുമ്പോള്‍ സംഘടന കെട്ടുറപ്പോടെ ഭദ്രമായി മുന്നോട്ട് പോകും എന്നുതന്നെ പ്രതീക്ഷിക്കാം. 

ഇത്തരത്തില്‍ ശക്തമായ എക്‌സിറ്ററിലെ ഭൂരിപക്ഷം വരുന്ന മലയാളി സമൂഹം ഇകെസിയുമായി മുന്നോട്ട് പോകുമ്പോള്‍ ഇമയുടെ സ്ഥാപക പ്രസിഡന്റ് പോള്‍ പാലാട്ടിക്കും, അദ്ദേഹത്തോടൊപ്പം തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ച ബ്രദര്‍ തോമസ് സാജ്, അരുണ്‍ പോള്‍ തുടങ്ങി പലരുടെയും മനസ്സില്‍ മേലേടത്ത് രാഘവന്‍ നായരുടെ കരുതലും നിശ്ചയദാര്‍ഢ്യവുമാണ്. 

വാര്‍ത്ത: വില്‍സണ്‍ പൂന്നോലില്‍
കൂടുതല്‍വാര്‍ത്തകള്‍.