CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 36 Minutes 12 Seconds Ago
Breaking Now

യുക്മയുടെ ജൂലൈ 31 വരെയുള്ള എല്ലാ പൊതുപരിപാടികളും റദ്ദാക്കി

കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍  ദേശീയ സമിതിയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍, ജൂലൈ മാസങ്ങളില്‍ നടത്താനിരുന്ന എല്ലാ പൊതുപരിപാടികളും റദ്ദാക്കിയതായി യുക്മ ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗ്ഗീസ് അറിയിച്ചു. 

 കഴിഞ്ഞ ദിവസം യുക്മ പ്രസിഡന്റ് മനോജ് കുമാര്‍ പിള്ളയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യുക്മ ദേശീയ നിര്‍വ്വാഹക സമിതിയുടെ യോഗത്തിലാണ് പ്രസ്തുത തീരുമാനമെടുത്തത്. യുക്മ യൂത്ത്, യുക്മ നഴ്‌സസ് ഫോറം, മറ്റ് യുക്മ പോഷക സംഘടനകള്‍ എന്നിവയുടെയും യുക്മ ദേശീയ സമിതിയുടെയും ആഭിമുഖ്യത്തില്‍ നടത്താനിരുന്ന പൊതു പരിപാടികളാണ് റദ്ദാക്കിയത്.

ജൂലൈ 31 ന് ശേഷം ഗവണ്‍മെന്റ് തീരുമാനമനുസരിച്ച് ലോക്ഡൗണ്‍ വ്യവസ്ഥകളില്‍ മാറ്റം വരുത്തുകയാണെങ്കില്‍ ഭാവി പരിപാടികള്‍ ആലോചിച്ച് തീരുമാനിക്കുന്നതായിരിക്കും.

 

 




കൂടുതല്‍വാര്‍ത്തകള്‍.