CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 26 Minutes 41 Seconds Ago
Breaking Now

മാഞ്ചസ്റ്റര്‍ മലയാളിയുടെ മാതാവ് നാട്ടില്‍ നിര്യാതയായി

മാഞ്ചസ്റ്റര്‍:  ട്രാഫൊര്‍ഡ് മലയാളീ അസോസിയേഷന്‍ മുന്‍ പ്രസിഡന്റ്  ഷോണി തോമസ്സിന്റെ മാതാവ് മറിയക്കുട്ടി തോമസ് (89) നിര്യാതയായി. കുറച്ചുകാലമായി അസുഖമായി വീട്ടില്‍ വിശ്രമിച്ചുവരവെയാണ് ഇന്നു പുലര്‍ച്ചെ മരണപ്പെട്ടത്. പരേത കോട്ടയം കുറുപ്പുന്തറ പുഴേക്കാട്ടില്‍  കുടുംബാംഗമാണ്. സംസ്‌കാരം നാളെ (19 . 06 . 2020) രാവിലെ 1030  നു മണ്ണാറപ്പാറ പള്ളിയില്‍  നടക്കുന്നതായിരിക്കും. പരേതനായ പുഴേക്കാട്ടില്‍ തോമസാണ്  ഭര്‍ത്താവ്.  മക്കള്‍: ചാക്കോ, ജോസഫ് (late), ലീലാമ്മ (ന്യൂയോര്‍ക്ക്,USA), മറിയാമ്മ, എല്‍സമ്മ, ഷോണി തോമസ് (മാഞ്ചസ്റ്റര്‍ U.K). മരുമക്കള്‍ : മേരി ചാക്കോ, മേരി ജോസഫ്, മാത്യു പുത്തൂപ്പള്ളില്‍  (ന്യൂയോര്‍ക്ക്,USA), ചാക്കോ പാളിതോട്ടത്തില്‍ (ആലക്കോട്), തോമസ് ചാരാച്ചേരില്‍ (ആലക്കോട്) ജയന്തി ഷോണി (മാഞ്ചസ്റ്റര്‍ U.K). ഇപ്പോഴത്തെ പ്രത്യേക സഹചര്യത്തില്‍ യാത്രാ തടസ്സമുള്ളതിനാല്‍  ഷോണി തോമസ് യാത്ര മാറ്റിവച്ചിരിക്കുകയാണ്. ഷോണി തോമസ്സിന്റെ മാതാവിന്റെ നിര്യാണത്തില്‍ ട്രാഫൊര്‍ഡ്  മലയാളീ അസോസിയേഷന്‍ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.

വാര്‍ത്ത അയച്ചത് : അഡ്വ. റെന്‍സണ്‍  സക്കറിയാസ് , മാഞ്ചസ്റ്റര്‍

 

 

 




കൂടുതല്‍വാര്‍ത്തകള്‍.