CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Minutes 45 Seconds Ago
Breaking Now

പനിയെ തുടര്‍ന്ന് മരണം; കോവിഡ് ഭീതി മൂലം മൃതദേഹം ബംഗളൂരുവില്‍ ബസ് സ്റ്റോപ്പില്‍ ഉപേക്ഷിച്ചു

ഹാവേരി റാണി ബെന്നൂര്‍ താലൂക്ക് ആശുപത്രി സമീപത്തെ ബസ്റ്റോപ്പിലാണ് പി.പി.ഇ കിറ്റഇല്‍ പൊതിഞ്ഞ മൃതദേഹം കണ്ടത്.

പനിയെ തുടര്‍ന്ന് മരിച്ചയാളുടെ മൃതദേഹം കോവിഡ് ഭീതിമൂലം വഴിയില്‍ നിന്ന് മാറ്റാതെ മൂന്ന് മണിക്കൂറോളം ബസ്റ്റോപ്പില്‍. ഹാവേരിയില്‍ മരിച്ച 45 കാരന്റെ മൃതദേഹമാണ് ആശുപത്രി ജീവനക്കാര്‍ മാറ്റാന്‍ തയ്യാറാവാതെ നിന്നത്.

ഹാവേരി റാണി ബെന്നൂര്‍ താലൂക്ക് ആശുപത്രി സമീപത്തെ ബസ്റ്റോപ്പിലാണ് പി.പി.ഇ കിറ്റഇല്‍ പൊതിഞ്ഞ മൃതദേഹം കണ്ടത്. ഒരാഴ്ചയായി പനി ബാധിതനായി 45കാരന്‍ ജൂണ്‍ 28ന് റാണിബെന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

ശനിയാഴ്ച ഇയാള്‍ ബസ് കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. ഇതറിഞ്ഞെത്തിയ ആശുപത്രി ജീവനക്കാര്‍ പി.പി.ഇ കിറ്റ് പൊതിഞ്ഞ് മോര്‍ച്ചറിയിലേക്ക് മാറ്റുന്നതിന് പകരം ബസ് സ്റ്റോപ്പില്‍ ഉപേക്ഷിക്കുകയായിരുന്നു.

സംഭവത്തില്‍ വീഡിയോ ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

 

 




കൂടുതല്‍വാര്‍ത്തകള്‍.